പിണറായി ഒറ്റി: തോമസ് ഐസക്ക് അകത്തേക്ക് ഗുരുതര മറവിരോഗവുമായി മുഖ്യന്‍ മസാല ബോണ്ടോ?അതെന്താ?

കേന്ദ്രാനുമതിയില്ലാതെ കിഫ്ബി വഴി വിദേശ നിക്ഷേപം സ്വീകരിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിലപാട് കടുപ്പിച്ചതോടെയാണ് പിണറായി ഐസക്കിനെ വഞ്ചിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കി. 11ന് രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നോട്ടിസ് നല്‍കിയാണ് ചോദ്യം ചെയ്യുന്നതിനാണ് തോമസ് ഐസക്കിനെ വിളിപ്പിച്ചിരിക്കുന്നത്.
കിഫ്ബിയുടെ 'മസാല ബോണ്ട്' നിക്ഷേപ സമാഹരണം വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണത്തിനു തുടക്കമിട്ടത് സിഎജി റിപ്പോര്‍ട്ടിലാണ്. സിഎജി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തേടി ഇഡി 2020 നവംബര്‍ 20നു റിസര്‍വ് ബാങ്കിനു കത്ത് നല്‍കിയിരുന്നു.
കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനു താങ്ങാന്‍ കഴിയാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫെമ നിയമലംഘനം സംബന്ധിച്ച അന്വേഷണം ഇഡി ആരംഭിച്ചത്. 'മസാല ബോണ്ട്' വഴി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കിഫ്ബി ശ്രമം തുടങ്ങിയ 2019 മാര്‍ച്ച് മുതല്‍ കിഫ്ബിയുടെ നീക്കങ്ങള്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു.
ആദ്യം ചോദ്യം ചെയ്യാനായി ഇഡി നോട്ടീസ് നല്‍കിയെങ്കിലും ഐസക്ക് ഒഴിഞ്ഞ് മാറിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്താന്‍ സാധിക്കില്ലെന്നാണ് തോമസ് ഐസക് അന്നു മറുപടി നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് രണ്ടാമതും ഇഡി നോട്ടീസ് നല്‍കിയത്. ഇനിയും ഐസക് ഹാജരായില്ലെങ്കില്‍ ഐസക്കിന്റെ കാര്യത്തില്‍ തീരുമാനമാകും.
യഥാര്‍ത്ഥത്തില്‍ കിഫ്ബി എന്നത് പിണറായിയുടെ മാനസിക പുത്രനാണ്.
മസാലബോണ്ടില്‍ നിക്ഷേപം നടത്തിയ കനേഡിയന്‍ കമ്പനിയായ സിഡിപിക്യുവിന് എസ്എന്‍സി ലാവലിനുമായിട്ട് ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.
കിഫ്ബിയില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പണമില്ലാത്ത ദിവാസ്വപ്നങ്ങളാണ് എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കിഫ് ബി
വെറും ഉഡായിപ്പാണെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ അന്തര്‍ദേശീയ ബോണ്ട് മാര്‍ക്കറ്റില്‍ കിഫ്ബിയുടെ ആദ്യ ബോണ്ട് വില്‍പ്പന കരാറാകുന്നത്. 2150 കോടി രൂപ മസാലബോണ്ടു വഴി കിഫ്ബിയുടെ അക്കൗണ്ടില്‍ എത്തിയതോടെ പണമില്ലാത്ത പദ്ധതികളെന്ന വാദം പ്രതിപക്ഷത്തിന് വിഴുങ്ങേണ്ടി വന്നു.
സി.ഡി.പി.ക്യു 1965 ല്‍ രൂപീകൃതമായ പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ് കമ്പനിയാണ്. കനേഡിയന്‍ പ്രവിശ്യയായ ക്യുബക് നാഷണല്‍ അസംബ്ലി നിയമം പാസ്സാക്കി സ്ഥാപിച്ച ഒരു പൊതുസ്ഥാപനം. ലോകത്ത് 75 രാജ്യങ്ങളിലായി 220 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപമുള്ള കമ്പനിയാണിത്. ഏതാണ്ട് 15.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം. ഇന്ത്യയില്‍ ഈ കമ്പനിക്ക് 31,500 കോടി രൂപയ്ക്ക് തുല്യമായ 4.5 ബില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപമുണ്ട്. ഇന്ത്യാ സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (ചകകഎആ) ഈ കമ്പനിയുമായി വിവിധ പ്രോജക്ടുകളില്‍ സഹകരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കിഫ്ബിയാണ് ഈ ചകകഎആ. ഇന്ത്യാ സര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍ സി.ഡി.പി.ക്യു.വിന് 130 മില്യണ്‍ നിക്ഷേപമുണ്ട്.
എന്താണ് എസ്.എന്‍.സി. ലാവലിനുമായി സി.ഡി.പി.ക്യു.വിനുള്ള ബന്ധം? അവര്‍ 75 രാജ്യങ്ങളില്‍ നടത്തിയിട്ടുള്ള 15.50 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തില്‍ എത്രയോ ഒരംശം എസ്.എന്‍.സി ലാവലിന്റെ പദ്ധതികളില്‍ മുടക്കിയിട്ടുണ്ടത്രേ. നമ്മുടെ മസാലബോണ്ടില്‍ നിക്ഷേപം നടത്തിയത് സി.ഡി.പി.ക്യു എന്ന കനേഡിയന്‍ പൊതുമേഖലാ സ്ഥാപനമാണ്. ലാവ് ലിനൊന്നും അതില്‍ ഒരു കാര്യവുമില്ല. ഇതാണ് സി പി എം നല്‍കുന്ന വിശദീകരണം.
ഏതായാലും ലാ വ്‌ലിന്‍ കമ്പനിയും മസാല ബോണ്ടും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കിയത്. മസാല
ബോണ്ടില്‍ അഴിമതി നടന്നിട്ടുള്ളതായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചുറപ്പിച്ച് കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു കൊണ്ടുവരികയാണ് ഇപ്പോഴത്തെ ലക്ഷ്യം. എന്നാല്‍ മസാല ബോണ്ടിനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് ഇന്ന് സര്‍ക്കാരിനെ നയിക്കുന്നവര്‍ പറയുന്നത്.
ധന മന്ത്രി കെ.എന്‍.ബാലഗോപാലിന് ഐസക്കിനെ കണ്ണെടുത്താല്‍ രണ്ടുകൂടാ. ബാലഗോപാലിനെ ഐസക്കിനും ഇഷ്ടമില്ല. ഐസക്കിന്റെ പദ്ധതികളൊന്നും ബാലഗോപാല്‍ അംഗീകരിക്കുന്നില്ല. ധനസ്ഥിതി മോശമാകാന്‍ കാരണം ബാലഗോപാലിന്റെ കഴിവില്ലായ്മയാണെന്ന് പൊതുവെ പറയപ്പെടുന്നുണ്ട്. ഐസക്കാകട്ടെ തന്റെ ഭരണകാലത്തെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയുന്നു. പിണറായിക്ക് ഐസക്കിനോട് താത്പര്യമില്ലാത്തതിനാല്‍ ഐസക്കിനെ സഹായിക്കാന്‍ ആരുമില്ല എന്നതാണ് വാസ്തവം.
സി എ ജിയുടെ കണ്ണിലും ഡോ. തോമസ് ഐസക് തീരെ മോശക്കാരനായ ധനമന്ത്രിയായി മാറിയിരുന്നു. 201920 സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ രംഗത്തെത്തിയത്.
എന്നാല്‍ ധനമന്ത്രി കസേരയില്‍ മാത്രമാണ് ഐസക്ക് ഇരുന്നതെന്നും കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് മുഖ്യമന്ത്രിയാണെന്നുമാണ് ഐസക്കുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
ബജറ്റ് നിര്‍ദ്ദേശം പോലും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്നാണ് സിഎജി പറയുന്നത്.
ബജറ്റിനെ നോക്കുകുത്തിയാക്കി ബജറ്റിന് പുറത്ത് നിരവധി ചെലവുകള്‍ നടക്കുന്നുവെന്നും സി.എ.ജി. നിയമ നീക്കുന്നത് വെച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ബജറ്റില്‍ ചിലവുകള്‍ ശരിയായി രേഖപ്പെടുത്താത്തതിനൊപ്പം അനുവദിച്ച വിഹിതം ചെലവഴിക്കുന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമസഭയുടെ അനുമതി വേണമെന്നുള്ള നിബന്ധന ഉണ്ടായിട്ടുകൂടി അനുവദിക്കപ്പെട്ട തുകയെക്കാള്‍ 201920 വര്‍ഷം അധികച്ചെലവുണ്ടായി. പൊതുമരാമത്ത്, വിദ്യാഭ്യാസം, കായികം വിനോദം, കലയും സംസ്‌കാരവും എന്നീ വകുപ്പുകളില്‍ ബജറ്റ് വിഹിതമില്ലാതെ ഉയര്‍ന്ന ഗ്രാന്റുകള്‍ അനുവദിച്ചു. ബജറ്റ് വഴിയുള്ള ധനസഹായം പാഴാക്കാതിരിക്കാനായി 382.37 കോടി രൂപ നിക്ഷേപക ഹെഡ്ഡില്‍ നിക്ഷേപിച്ചതായും ഓഡിറ്റ് കുറ്റപ്പെടുത്തുന്നു.
മാത്രമല്ല, മൂലധന ചെലവിനെ റവന്യൂ ചെലവായും റവന്യൂ ചെലവിനെ മൂലധന ചെലവായും മാറ്റിയും മറിച്ചുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുതല്‍മുടക്കിന് അനുവദിക്കുന്ന പണംപോലും മൂലധനച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും സി.എ.ജി. റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ബജറ്റില്‍ അനുവദിച്ച വിഹിതംപോലും ചെലവഴിച്ചിട്ടില്ല. ഉപധനാഭ്യര്‍ഥനയിലൂടെ അനുവദിച്ച അധികതുക ചെലവഴിച്ചിട്ടില്ല . പലവിഭാഗങ്ങളിലും മിച്ചം തുകയുണ്ടായിട്ടുപോലും ബജറ്റ് മാന്വലിന് വിരുദ്ധമായി ഉപവകയിരുത്തല്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ബജറ്റിന് യാഥാര്‍ഥ്യബോധമില്ലെന്ന രൂക്ഷമായ കുറ്റപ്പെടുത്തലും സി.എ. ജി നടത്തിയിട്ടുണ്ട് . മുന്‍പ് നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പലതവണ ഉന്നയിച്ച വിഷയമാണ് ഇപ്പോള്‍ സി.എ.ജിയും ശരിവെച്ചിരിക്കുന്നത്.
ബജറ്റുമായി താരതമ്യം ചെയ്ത് ചെലവുപുരോഗതി നിരീക്ഷിച്ചിരുന്നെങ്കില്‍ ഇതില്‍ പല അധിക ചെലവുകളും ഒഴിവാക്കാമായിരുന്നു. അതിന് സര്‍ക്കാര്‍ തയ്യാറായില്ല. അധികച്ചെലവുകള്‍ കുറയ്ക്കുന്നതിലടക്കം നിരീക്ഷണ സംവിധാനം നടപ്പാക്കണമെന്ന നിര്‍ദ്ദേശമാണ് സി.എ.ജി. മുന്നോട്ടുവെക്കുന്നത്. നിയമസഭ അംഗീകരിച്ച ഗ്രാന്റുകളെക്കാള്‍ അധികം ചെലവുകള്‍ വരുന്നതിനെ ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ഇത്തരത്തില്‍ വന്‍ വിമര്‍ശനങ്ങളാണ് സി എ ജി ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ തോമസ് ഐസക്ക് ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഐസക്കിനറിയാം. താന്‍ ഇപ്പോള്‍ മന്ത്രിയല്ല. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് ഐസക്ക് പക്ഷം വിശ്വസിക്കുന്നു.
ഐസക്കിനോട് പിണറായിക്ക് മുമ്പേ താത്പര്യമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഒളിയുദ്ധം നടത്തുന്നവരാണ് ഐസക്ക് പക്ഷം. എന്നാല്‍ സുധാകരന്‍ അങ്ങനെയല്ല. അദ്ദേഹം മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കുമെതിരെ പരസ്യമായി രംഗത്തെത്തും. ഐസക്ക് ആകട്ടെ നിശബ്ദനായിരുന്ന് തന്റെ ജോലി ചെയ്യും. ഐസക്കിന് ബുദ്ധി കൂടുതലാണെന്നാണ് പിണറായി പക്ഷത്തിന്റെ പ്രധാന ആരോപണം. ഇത് തന്നെയാണ് ഐസക്കിന് സീറ്റ് കിട്ടാത്തതിന് പിന്നിലുള്ള കാരണവും
ഐസക്കിന് എന്തു തന്നെ സംഭവിച്ചാലും തനിക്കൊന്നുമില്ലെന്ന രീതിയിലാണ് പിണറായി നീങ്ങുന്നത്. തനിക്ക് യാതൊന്നും സംഭവിക്കരുതെന്ന് മാത്രമാണ് പിണറായിക്കുള്ളത്.ഇ.ഡി. ഐസക്കിനെ അറസ്റ്റ് ചെയ്താലും പിണറായി കണ്ടില്ലെന്ന് ന പ ാനടിക്കും. അതാണ് സാഹചര്യം.
https://www.facebook.com/Malayalivartha


























