പിണറായിയെ ഹൈക്കോാടതി തൂക്കി അലക്കിയത് മന്ത്രിമാര്‍ അറിഞ്ഞില്ലേ; രണ്ടരക്കോടിക്ക് വീണ്ടും 10 ഇന്നോവ ക്രിസ്റ്റ

പിണറായിയുടെ കറുപ്പ് അലര്‍ജിയായിരുന്നു കുറച്ചുനാള്‍ കേരളത്തിലെ പ്രധാന ചര്‍ച്ച. കറുത്ത കാറില്‍ ചീറി പായുന്ന മുഖ്യന് എന്തിനാണ് കറുപ്പിനോട് എന്തേ ഇത്ര അലര്‍ജി എന്നുള്ളതായിരുന്നു പലരുടെയും സംശയം. ഹൈകോടതിയും കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ പിണറായിയെ എയറില്‍ കയറ്റിയിരുന്നു.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ ചെവിയ്ക്ക് പിടിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. കലൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയില്‍ കറുത്ത വേഷമണിഞ്ഞ് എത്തിയ രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകളെ അറസ്റ്റ് ചെയ്ത പാലാരിവട്ടം പോലീസിന്റെ നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് കോടതിയുടെ നടപടി ഉണ്ടായത്.
മുഖ്യമന്ത്രി വരുന്നു എന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിച്ചു. ജനാധിപത്യ രാജ്യത്ത് കറുപ്പ് അണിച്ച് എതിര്‍പ്പ് രേഖപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റകൃത്യമല്ലെന്നും ഇതിന്റെ പേരില്‍ ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധ നടപടിയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം തേടിയ കോടതി ഹര്‍ജി ഈമാസം 11 ലേക്ക് മാറ്റിയിട്ടുണ്ട്.
സ്വപ്ന സുരേഷ് സ്വര്‍ണ്ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുമായി എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലോ സദസിലോ പോലും ഒരു കറുപ്പ് തുണി കൊണ്ടുപോകാനോ കാണാനോ ഇടയാക്കാതെ ആയിരുന്നു പൊലീസിന്റെ മുന്‍കരുതല്‍. ഇതിന്റെ ഭാഗമായി കറുത്ത മാസ്‌ക് ധരിച്ചവരെ, അത് അഴിക്കാന്‍ നിര്‍ബന്ധിക്കുന്നതും, കറുപ്പ് വസ്ത്രം ധരിച്ചവരെ കസ്റ്റഡിയിലെടുത്തതും അടക്കം നിരവധി നാടകീയ രംഗങ്ങളാണ് ഈ സമയത്ത് അരങ്ങേറിയത്. ഇതിന് പിന്നാലെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് കസ്റ്റഡിയിലെടുത്തതും അത് ചര്‍ച്ചയാകുന്നതും. പിണറായിക്ക് കറുത്ത കാര്‍ ഉപയോഗിക്കാം ജനങ്ങള്‍ക്ക് കറുപ്പിട്ടുകൂടാത്ത കേരളം എന്നരീതിയിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. ഈ അടുത്തിടെയാണ് ലക്ഷങ്ങള്‍ മുടക്കി പിണറായി കിയ ഹൈ സേഫ്റ്റി കാര്‍ വാങ്ങുന്നത്. ഇത്തരത്തില്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ കറുത്ത കാര്‍ സജീവ ചര്‍ച്ചയായി നില്‍ക്കുമ്പോഴാണ്. ബാക്കി മന്ത്രി മാര്‍ക്കും പുതിയ കാറിനോട് പൂതി. പണം ഇല്ലാത്ത നേരത്തു തന്നെ കോടികള്‍ മുടക്കി മന്ത്രിമാരെല്ലാവരും കാറുകള്‍ വാങ്ങാന്‍ പോകുകയാണ്.
പുതിയ കാറുകള്‍ നിരന്തരം വാങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കി മാറ്റുകയാണ് മറ്റു മന്ത്രിമാരും. സംസ്ഥാനത്ത് മന്ത്രിമാര്‍ക്കായി രണ്ടരക്കോടി രൂപ ചെലവില്‍ 10 കാറുകള്‍ കൂടി വാങ്ങാനാണ് തീരുമാനമായിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റയാണ് വാങ്ങുന്നത്. ഇതില്‍ എട്ടെണ്ണം മന്ത്രിമാര്‍ക്കും രണ്ടെണ്ണം വിഐപികള്‍ക്കുമായാണ് നീക്കിവെയ്ക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ ഏറ്റവും വിചിത്രമായ വസ്തുത എന്ത് എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പുതുതായി വാഹനങ്ങള്‍ വാങ്ങുന്നത് സര്‍ക്കാര്‍ വിലക്കിയിരിക്കുമ്പോള്‍ തന്നെയാണ് ഈ നീക്കങ്ങള്‍.
നിലവിലുള്ള കാറുകള്‍ പഴകിയതാണെന്നും പലപ്പോഴും തകരാര്‍ സംഭവിക്കാറുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ടൂറിസം വകുപ്പിനെ നിരന്തരം അറിയിച്ച പശ്ചാത്തലത്തിലാണ് പുതിയ കാറുകള്‍ വാങ്ങുന്നത്. പഴയ വാഹനങ്ങള്‍ മാറ്റി പുതിയ കാറുകള്‍ വാങ്ങാന്‍ ടൂറിസം വകുപ്പിന് മുന്നില്‍ നിര്‍ദേശം വെച്ചു. ധന വകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ വാങ്ങുന്നത്.
https://www.facebook.com/Malayalivartha


























