പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡനം: മറ്റൊരു യുവതിയുമായുള്ള ബന്ധത്തിൽ മൂന്ന് വയസുള്ള കുഞ്ഞ്:- ആശാരിപ്പണിക്കാരന്റെ ലീലാവിലാസങ്ങൾ ഇങ്ങനെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചിങ്ങോലി ആദര്‍ശ് വില്ലയില്‍ ആദർശ് എന്ന ഉണ്ണിയാണ് പിടിയിലായത്.
മൂന്ന് മാസമായി പെണ്‍കുട്ടിയുമായി അടുപ്പം നടിച്ചിരുന്ന ആദര്‍ശ് മേയ് 25 ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. ആശാരിപ്പണിക്കാരനാണ് ആദർശ്.
പ്രതി മുമ്പ് മറ്റൊരു യുവതിയുമായി ഒരുമിച്ച് താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. ആ ബന്ധത്തിൽ മൂന്ന് വയസുള്ള കുഞ്ഞും ഉണ്ട്.
കരീലക്കുളങ്ങര എസ്.ഐ. എ. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
https://www.facebook.com/Malayalivartha


























