Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടം... പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുമുള്ള നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായി; പരിക്കേറ്റ രണ്ടുപേര്‍ക്ക് മാത്രമാണ് ഇനി തുക ലഭിക്കാനുള്ളത്

04 AUGUST 2022 07:24 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായി. പരിക്കേറ്റ രണ്ടുപേര്‍ക്ക് മാത്രമാണ് ഇനി തുക ലഭിക്കാനുള്ളത്. അപകടം നടന്ന് രണ്ട് വര്‍ഷത്തിനകംതന്നെ നഷ്ടപരിഹാരം കൈമാറാന്‍ സാധിച്ചു. പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ മരണപ്പെട്ട 21 പേരുടെ ബന്ധുക്കള്‍ക്ക് തുക നല്‍കി. നഷ്ടപരിഹാരമായി ലഭിച്ച തുകയില്‍ യാത്രക്കാരും ആശ്രിതരും തൃപ്തരാണ്. കൂടാതെ, പരിക്കേറ്റവരുടെ ചികിത്സ ചെലവും വിമാനക്കമ്ബനിയാണ് വഹിച്ചത്.

12 ലക്ഷം മുതല്‍ 7.2 കോടി വരെയാണ് നഷ്ടപരിഹാരം ലഭിച്ചതെന്ന് എം.ഡി.എഫ് വിമാനാപകട ചാരിറ്റി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പരിക്കിന്റെ അവസ്ഥ, തുടര്‍ചികിത്സക്ക് വരുന്ന ചെലവ്, പരിക്ക് ഇവരുടെ ജീവിതത്തില്‍ ഉണ്ടാക്കിയ ആഘാതം, വരുമാനം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരം നിര്‍ണയിച്ചത്.

ദുബൈയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും മലപ്പുറം താനൂര്‍ സ്വദേശിക്കും മാത്രമാണ് ഇനി പണം ലഭിക്കാനുള്ളത്. നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് നിരവധി തവണ അദാലത്ത് സംഘടിപ്പിച്ചിരുന്നു. ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും ഓഫര്‍ ലെറ്ററും നല്‍കി. തുടര്‍ന്നാണ് അന്തിമ തുക നിശ്ചയിച്ച് അക്കൗണ്ടിലേക്ക് കൈമാറിയത്.
വിമാനത്തില്‍ ക്രൂ ഉള്‍പ്പെടെ 190 പേരാണ് ഉണ്ടായിരുന്നത്. 18 പേര്‍ അപകടദിവസവും മൂന്നുപേര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 169 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 76 പേരുടേത് ഗുരുതര പരിക്കായിരുന്നു. അപകടത്തില്‍പെട്ടവരില്‍ 122 പേരാണ് വിമാനക്കമ്ബനിയുമായി നേരിട്ട് ഇടപെട്ടത്. ബാക്കിയുള്ളവര്‍ യു.എ.ഇ, അമേരിക്ക എന്നിവിടങ്ങളിലെ നിയമസ്ഥാപനം മുഖേനയാണ് നഷ്ടപരിഹാരത്തിന് സമീപിച്ചത്. ഈ രണ്ട് സ്ഥാപനത്തെയും സമീപിച്ചവര്‍ക്ക് മാത്രമാണ് ഇനി തുക കിട്ടാനുള്ളത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 വിമാനം, 2020 ഓഗസ്റ്റ് 7ന് റണ്‍വേയില്‍ നിന്ന് തെന്നി അപകടത്തില്‍പ്പെടുമ്പോള്‍ വിമാനത്തില്‍ 185 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. റണ്‍വേയില്‍ നിന്ന് തെന്നിത്താഴേക്ക് പതിച്ച വിമാനം രണ്ടായി പിളര്‍ന്നുമാറി. അപകടത്തില്‍ 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വിമാനാപകടം നടന്ന് എഴുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ അവസാനത്തെയാള്‍ ആശുപത്രി വിട്ടത്. വയനാട് ചീരാല്‍ സ്വദേശി നൗഫലാണ് ആശുപത്രി വിട്ട അവസാനത്തെയാള്‍.
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനത്തിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ 660 കോടി രൂപ (8.9 കോടി ഡോളര്‍) യാണ് നഷ്ടപരിഹാരം നല്‍കിയത്. ഇന്ത്യന്‍ വ്യോമയാന രംഗത്ത് ഒരു കമ്പനിക്ക് ഇതുവരെ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയാണിത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends