കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ ചാത്തന്നൂര്‍ എം.എല്‍.എയുമായ പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ ചാത്തന്നൂര്‍ എം.എല്‍.എയുമായ പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. വീട്ടിലെ ടോയ്‌ലറ്റില്‍ കാല്‍വഴുതിവീഴുകയായിരുന്നു അദ്ദേഹം. ഏറെ നേരം കഴിഞ്ഞിട്ടും ടോയ്‌ലറ്റില്‍ നിന്ന് പുറത്തിറങ്ങാതായതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്.
വീട്ടിലുള്ളവര്‍ നോക്കുമ്പോള്‍ അദ്ദേഹം ശുചിമുറിയില്‍ കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള ഒരു ഡോക്ടറെ വിളിച്ചുവരുത്തിയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡി.സി.സി അദ്ധ്യക്ഷന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ ആശുപത്രിയിലെത്തിയിട്ടുണ്ട്.
2001-2006 കാലയളവിലാണ് ചാത്തന്നൂരില്‍ നിന്ന് നിയമസഭാംഗമായത്. കൊല്ലം ഡി.സി.സിയുടെ മുന്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റായിരുന്ന കാലയളവില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും രമേശ് ചെന്നിത്തലയ്ക്കും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതാപവര്‍മ്മ തമ്പാന് ശേഷം ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്നും ഇതുവരെ കോണ്‍ഗ്രസിന് മറ്റൊരു എം.എല്‍.എ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ജനകീയനായ നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. കഴിഞ്ഞ ദിവസം പോലും അദ്ദേഹം പല പൊതു പരിപാടികളിലും സജീവമായിരുന്നു.
https://www.facebook.com/Malayalivartha

























