ആറ്റിങ്ങലിൽ ബസ് ഉടമയെ ഓട്ടോയിലെത്തിയ സംഘം വെട്ടിപരിക്കേൽപ്പിച്ചു; ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്

സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേൽപ്പിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ഓട്ടോയിലെത്തിയ സംഘമാണ് ബസ് ഉടമയെ ആക്രമിച്ചത്. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി വക്കത്ത് സർവീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സംഭവം.
ആക്രമണത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക് നടക്കും. സി.ഐ.ടി.യുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ആക്രമണത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക് നടക്കും. സി.ഐ.ടി.യുവാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്.
https://www.facebook.com/Malayalivartha

























