തിങ്കളാഴ്ച പ്രവര്‍ത്തി ദിവസം.... മുഹറം അവധി തിങ്കളാഴ്ചയില്‍ നിന്നും ചൊവ്വാഴ്ചയിലേക്ക് മാറ്റിയതായി സര്‍ക്കാര്‍

തിങ്കളാഴ്ച പ്രവര്‍ത്തി ദിവസം.... മുഹറം അവധി തിങ്കളാഴ്ചയില്‍ നിന്നും ചൊവ്വാഴ്ചയിലേക്ക് മാറ്റിയതായി സര്‍ക്കാര്‍. ഹിജ്‌റ കലണ്ടര്‍ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സര്‍ക്കാര്‍ അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവര്‍ത്തി ദിനവുമായിരിക്കും.
മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്റ്റ് എട്ടിനായിരുന്നു. ഇതാണ് ഓഗസ്റ്റ് ഒമ്പതിലേക്ക് മാറ്റിയത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്കടക്കം ചൊവ്വാഴ്ച്ച അവധിയായിരിക്കും.
"
https://www.facebook.com/Malayalivartha

























