യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... കുട്ടികളെ സ്‌കൂളില്‍ വിട്ടശേഷം മുകള്‍ നിലയിലേക്ക് പോയ ഷീന തിരികെ വരാത്തതതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്, മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍

ഭര്‍തൃഗൃഹത്തില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍ ഇടക്കോട് കാവുവിള വീട്ടില്‍ ഓമനക്കുട്ടന്റെയും ജാനമ്മയുടെയും മകള്‍ ഷീനയാണ് (34) മരിച്ചത്. പവിത്രേശ്വരം വഞ്ചിമുക്ക് മൂഴിയില്‍ രഘുമന്ദിരത്തില്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
സ്‌കൂളിലേക്ക് കുട്ടികളെ വിട്ടശേഷം മുകള്‍ നിലയിലേക്ക് പോയ ഷീന തിരികെ വരാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവായ രാജേഷ് സൗദി അറേബ്യയിലാണ്. മൂന്നുമാസം മുമ്പാണ് നാട്ടില്‍ വന്നശേഷം തിരികെ പോയത്. ഏഴ് വര്‍ഷം മുമ്പാണ് ഷീനയും രാജേഷും വിവാഹിതരായത്. മക്കള്‍: തീഷ്ണ, തീര്‍ത്ഥ, തൃഷ്ണ.
ഷീന രാജേഷിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും സഹോദരിയുടെ ഭര്‍ത്താവിനുമൊപ്പമാണ് താമസിച്ചിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
രാജേഷിന്റെ സഹോദരി ഷീനയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് ആരോപണം. പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ഫോറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തി. പോസ്റ്റമോര്‍ട്ടത്തിന് ശേഷമേ മരണത്തില്‍ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha

























