സമ്മാന പദ്ധതികളും ചിട്ടി നടത്തിപ്പും വിവാദം: പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സി.പി.എം നേതൃത്വത്തിന്റെ താക്കീത്

കണ്ണൂർ: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന് പിന്നാലെ പാർട്ടി കമ്മിറ്റികൾക്ക് താക്കിതുമായിസിപിഎം. പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സാമ്പത്തിക ഇടപാടുകളും നടത്തരുതെന്നാണ് സി.പി.എം നേതൃത്വത്തിന്റെ താക്കീത്.
നേരത്തെ കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി സമ്മാന പദ്ധതികളും ചിട്ടി നടത്തിപ്പും നടത്തിയിരുന്നത് പുറത്തറിഞ്ഞിരുന്നു. ഇത് വൻ വിവാദമായതിന് പിന്നാലെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി എല്ലാ കമ്മിറ്റികൾക്കും നിർദ്ദേശം നൽകിയത്.
അതേസമയം കണ്ണൂർ ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നതിന് ഫണ്ട് നേടാൻ വേണ്ടിയാണ് ചിട്ടി ആരംഭിച്ചത്. എന്നാൽ ബക്കറ്റ് പിരിവ് നിർത്തി ഇപ്പോൾ ചിട്ടിയായി എന്നാണ് സമൂഹമാദ്ധ്യങ്ങളിൽ ഉൾപ്പെടെ വിമർശനങ്ങൾ ഉയരുന്നത്. എങ്കിലും പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ വായനശാലകൾക്കും സാംസ്‌കാരിക ശാലകൾക്കും ചിട്ടി നടത്താം. അതിന് നിയന്ത്രണമില്ല.
https://www.facebook.com/Malayalivartha

























