Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

'എന്റെ മെലിഞ്ഞ ശരീരത്തെ കുറിച്ച് ഞാനൊട്ടും തന്നെ വേവലാതിപ്പെടുന്നില്ല. പിന്നെ എനിക്കില്ലാത്ത സങ്കടം അക്കാര്യത്തില് നാട്ടുകാര്‍ക്കെന്തിനാണെന്ന് എനിക്ക് സത്യമായിട്ടും മനസിലാവുന്നില്ല. എനിക്കിഷ്ടമുള്ള സമയത്ത്, എനിക്കിഷ്ടമുള്ള വ്യക്തിയെ ഞാന്‍ വിവാഹം ചെയ്യും. ജീവിതത്തിലൊരു ഘട്ടത്തില് ഒറ്റക്ക് ജീവിക്കാന്‍ തീരുമാനിച്ച സമയത്ത് പോലും ഞാനതില് നാട്ടുകാരെന്ത് പറയുമെന്ന് ചിന്തിച്ചിട്ടേയില്ല. ഇപ്പോഴുമില്ല...' വൈറലായി യുവതിയുടെ കുറിപ്പ്

05 AUGUST 2022 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സമൂഹത്തിൽ പലവിധത്തിലുള്ള ചോദ്യങ്ങളാണ് നമുക്ക് മുന്നിൽ വരുന്നത്. കല്യാണം, പ്രസവം, ശരീരപ്രകൃതിയെക്കുറിച്ച് അങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ ആകുലതകൾ. ഇപ്പോഴിതാ ബോഡി ഷെയ്മിങ്ങിനെതിരെ വൈറൽ ഫെയ്സ്ബുക്ക് കുറിപ്പുമായി മുൻ ഹരിത നേതാവ് ആഷിഖ കാനം. തന്റെ മെലിഞ്ഞ ശരീരത്തെ കുറിച്ച് വേവലാതിപ്പെടുന്നില്ലെന്നും, തനിക്കില്ലാത്ത സങ്കടം അക്കാര്യത്തിൽ നാട്ടുകാര്‍ക്കെന്തിനാണെന്നുമാണ് ആഷിഖയുടെ ചോദ്യം എന്നത്. വെക്കേഷനായിട്ട് വീട്ടിലിരുന്നിട്ടും പിന്നെയും ഇങ്ങനെ ക്ഷീണിക്കാന്‍ എന്താ കാരണം എന്നാണ് ചിലരുടെ പരാതി. അതോടൊപ്പം തന്നെ കല്യാണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ആഷിഖ മറുപടി നൽകുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ആഷിഖ കാനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കുറെയായിട്ട് പറയണമെന്ന് കരുതിയതാണ്,

നാട്ടിലും കുടുംബത്തിലുമെന്ന് വേണ്ട എവിടെയുമിപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ ആദ്യം കേള്‍ക്കുന്ന രണ്ടേരണ്ടു ചോദ്യങ്ങള്‍, ഒന്ന് ഇയ്യ് പിന്നേം മെലിഞ്ഞുണങ്ങിയല്ലോ എന്നുള്ളതും രണ്ടാമത്തേത് കല്ല്യാണത്തെ കുറിച്ചുമാണ്. ഈ രണ്ട് സാധനങ്ങളും എന്റെ മൈന്റിലേക്ക് കയറാറേയില്ലാത്തോണ്ട് ഞാനതൊന്നും ശ്രദ്ധിക്കാറുമില്ല! പക്ഷെ, ഇന്നൊരു വകേലുള്ള ബന്ധു കുറച്ചധികം അധികാരത്തില്‍ അനക്ക് കെട്ടാന്‍ ഉദ്ദേശൊന്നുല്ല്യെ, അന്നെക്കാളും വലിപ്പണ്ട് അന്റെ താഴെള്ളത് (അനിയത്തി) എന്നെങ്കിലും ചിന്തിച്ചൂടെയെന്ന ചോദ്യമെറിഞ്ഞതിന്റെയും അതിന് അത്യാവശ്യത്തിനപ്പുറം വേണ്ട മറുപടി ഞാന്‍ പറഞ്ഞതിന്റെയും സ്മരണക്ക് ഇതിവിടെ കൂടെ കുറിച്ചിടുന്നു!
ആദ്യത്തേത്,

എന്റെ മെലിഞ്ഞ ശരീരത്തെ കുറിച്ച് ഞാനൊട്ടും തന്നെ വേവലാതിപ്പെടുന്നില്ല. പിന്നെ എനിക്കില്ലാത്ത സങ്കടം അക്കാര്യത്തില് നാട്ടുകാര്‍ക്കെന്തിനാണെന്ന് എനിക്ക് സത്യമായിട്ടും മനസിലാവുന്നില്ല. വെക്കേഷനായിട്ട് വീട്ടിലിരുന്നിട്ടും പിന്നെയും ഇങ്ങനെ ക്ഷീണിക്കാന്‍ എന്താ കാരണം എന്നതാണ് മറ്റുചിലരുടെ പരാതികള്‍. രാത്രി നാലും അഞ്ചും മണിക്കൂറിലേക്ക് ഉറക്കം ചുരുക്കിയിട്ട് ഇന്നുവരെയും മറ്റൊന്നിന് വേണ്ടിയും ചെയ്യാത്തത്ര ഹാര്‍ഡ് വര്‍ക്ക് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്, അതുകൊണ്ടങ്ങനെയൊരു വെക്കേഷന്‍ മൂഡോ വെറുതെയിരിപ്പിന്റെ സുഖമോ ഇവിടെ കിട്ടിയിട്ടില്ലെന്ന് മനസിലാക്കുക, ഈ തിരക്കിനിടയില് എനിക്കെന്റെ ശരീരം മെലിയുന്നത് ചിന്തിക്കാനുള്ള സമയവുമില്ല, ഇനി അങ്ങനെയൊരു സമയമുണ്ടെങ്കില്‍ തന്നെ ഞാനത് ചിന്തിക്കുകയുമില്ല. അതുകൊണ്ട് എനിക്കില്ലാത്ത വേവലാതി ആ കാര്യത്തില് നിങ്ങളും ദയവുചെയ്ത് ഒഴിവാക്കുക, എന്റെ തടി കൂടുമ്പോള്‍ നിങ്ങളെ ബാങ്ക് ബാലന്‍സ് കൂടുകയൊന്നുമില്ലല്ലോ!

ഇനി രണ്ടാമത്തേത്, അഥവാ കല്യാണം. എനിക്കിഷ്ടമുള്ള സമയത്ത്, എനിക്കിഷ്ടമുള്ള വ്യക്തിയെ ഞാന്‍ വിവാഹം ചെയ്യും. ജീവിതത്തിലൊരു ഘട്ടത്തില് ഒറ്റക്ക് ജീവിക്കാന്‍ തീരുമാനിച്ച സമയത്ത് പോലും ഞാനതില് നാട്ടുകാരെന്ത് പറയുമെന്ന് ചിന്തിച്ചിട്ടേയില്ല. ഇപ്പോഴുമില്ല.

വിവാഹത്തിനൊരു പ്രായമോ മറ്റോ ഞാനൊരിക്കലും മാനദണ്ഡമാക്കി വെച്ചിട്ടില്ല!
‘താഴെള്ളതിന്റെ’ കാര്യത്തില് ആളുകളുടെ വേവലാതി കാണുമ്പോൾ ഇനി അവളെങ്ങാനും നാട്ടുകാര്‍ക്ക് വല്ലതും ഓഫര്‍ ചെയ്തിട്ടുണ്ടോന്ന് വരെ തോന്നിപ്പോവുമെങ്കിലും പിന്നെ ഈ ചൊറിയാന്‍ വരുന്ന നാട്ടുകാരെ അവളെ മുന്നിലെങ്ങാനും കിട്ടിയാലുള്ള അവസ്ഥ ഓര്‍ക്കുമ്പോഴാണ് ഒരു സമാധാനം. ഓടാനുള്ള കണ്ടം പോലും പിന്നെ കാണൂല! ഒരാളുടെ പോരാട്ടവും നിരന്തരമായ കലഹങ്ങളും കണ്ടിട്ടല്ലെ അവള് വളര്‍ന്നതെന്നെ, അതുകൊണ്ട് കുറച്ചധികം സ്ട്രോങ് ആയിട്ടുള്ള ഒന്ന് തന്നെയാണത്!!

കെട്ടിക്കഴിഞ്ഞാലും പഠിക്കാലോന്ന, ഓന്‍ പഠിപ്പിച്ചോളൂലേയെന്ന ക്ലീഷേയുമായി ഈ വഴി തീരെ വരാതിരിക്കുക. കെട്ടുമ്പോൾ ‘ഇങ്ങള് പഠിപ്പിക്കൂലേയെന്ന’ ചോദ്യം ചോദിക്കുന്ന അടിമത്വരീതി എന്റെ വാപ്പ എന്നെ പഠിപ്പിച്ചിട്ടില്ലാത്തോണ്ടും ഇരുപത്തൊന്ന് വയസുള്ള ഒരു മകളുണ്ടായിട്ടും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ മകളാണ് ഞാനെന്ന ബോധ്യം കൊണ്ടും ഏത് കാലത്തും എന്റെ കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോവാനെനിക്ക് കഴിയുമെന്ന നല്ല ഒന്നൊന്നര കോണ്‍ഫിഡന്‍സുണ്ട്. ഇനി ഇതിനിടയിലൊരു ബ്രേക്ക് എടുക്കേണ്ടി വരുന്നതും ഒന്ന് ഡൗണായി പോവുന്നതുമൊക്കെ വളരെ നോര്‍മലാണെന്ന് ചിന്തിക്കാനുള്ള തിരിച്ചറിവുമുണ്ട്. മനുഷ്യനല്ലെ, എല്ലാ കാലത്തും ഒരുപോലെ ജീവിക്കാനൊന്നും കഴിയില്ലല്ലോ!

ഇതിലൊക്കെ വലിയ കോമഡിയെന്താണെന്ന് വെച്ചാല്‍, ജീവിതത്തില് മാനസികമായി തകര്‍ന്ന് തരിപ്പണമായി ജീവിച്ച കാലത്ത് ‘എന്താടോ നിന്റെ പ്രശ്നമെന്ന്’ ഒന്ന് ചോദിക്കാന്‍ പോലും മനസ് കാണിക്കാത്ത മനുഷ്യരാണ് ഈ ഉപദേശത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്നത് എന്നതാണ്!
നീറിനീറി ഞാന്‍ ജീവിച്ച ആ കാലത്ത് ഈ പറയുന്ന സോ കോള്‍ഡ് വകയിലെ കുടുംബക്കാരോ നാട്ടുകാരോ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ഉണ്ടായിട്ടില്ല. വിരലിലെണ്ണാവുന്ന എന്റെ കുറച്ച് മനുഷ്യരെ അന്ന് എന്നെ മനസിലാക്കാന്‍ ഉണ്ടായിട്ടൊള്ളു!

പതിനായിരം വട്ടം നിര്‍ത്തിപോരാനൊരുങ്ങിയ ഡിഗ്രി പൂര്‍ത്തിയാക്കിയതുള്‍പ്പടെ എല്ലാം ആ മനുഷ്യരൊക്കെയുമുള്ളതുകൊണ്ടുമാണ്!അപ്പോള്‍ പറഞ്ഞു വന്നത്, പ്രിയപ്പെട്ട നാട്ടുകാരോടും ചൊറിയാന്‍ വേണ്ടി മാത്രം വിളിക്കുന്ന കുടുംബക്കാരോടും (ഈ കുറച്ച് ചൊറിച്ചില്‍ ടീംസിനെ മാറ്റി നിര്‍ത്തിയാല്‍ മനോഹരമായി നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന, ആത്മാര്‍ത്ഥമായി നമ്മളില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ള എത്രയോ മനുഷ്യരിവിടെയുണ്ട് എന്നത് വേറെ കാര്യം) ആവശ്യത്തിലധികം ചിന്തിക്കാനുള്ള കാര്യങ്ങളിവിടെയുണ്ടെന്നിരിക്കെ വെറുതെ അനാവശ്യകാര്യങ്ങളും കൊണ്ട് ചൊറിയാതിരിക്കുക. എനിക്ക് സമയമാവുമ്പോള്‍ ഞാന്‍ കെട്ടിക്കോളാം. ഇനി ഞാന്‍ വിവാഹം തന്നെ വേണ്ടെന്ന് വെച്ചാലും അത് നിങ്ങളെ ബാധിക്കാന്‍ പോകുന്ന വിഷയമല്ല!!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (12 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (24 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (30 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (1 hour ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

Malayali Vartha Recommends