മഴ ശക്തമാകുന്നു: സീതത്തോട് മുണ്ടംപാറയില്‍ ഭൂമി വിണ്ടു കീറി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ശക്തമായ മഴയെ തുടർന്ന് സീതത്തോട് മുണ്ടംപാറയില്‍ വീണ്ടും ഭൂമി വിണ്ടുകീറി. മുണ്ടംപാറ പ്ലാത്താനത്ത് ജോണിന്റെ വീടിന് സമീപമാണ് ഭൂമി വിണ്ടു കീറിയത്. തുടർന്ന് റോഡിലും വീടിന് മുന്നിലും ഭൂമി വിണ്ടു കീറിയിട്ടുണ്ട്. ഇതേതുടർന്ന് ജോണിന്റെ തൊഴുത്ത് രണ്ടായി വിണ്ടു കീറി. മാത്രമല്ല 2018ല്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയാണ് മുണ്ടംപാറ. അന്ന് ഇവിടെ രണ്ട് മരണം സംഭവിക്കുകയും മൂന്ന് വീടുകള്‍ തകരുകയും ചെയ്തിരുന്നു.
അതേസമയം തന്നെ പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ രേഖപ്പെടുത്തയത് 165 മില്ലീമീറ്റർ മഴയാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ പമ്പ, മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് അപകടകരമായി തുടരുകയാണ്. കൂടാതെ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴയെ തുടർന്ന് 9 ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു രാവിലെ പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച് ആണ് ഇത്. എന്നാൽ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് ആണ്. കൂടാതെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എന്നാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ജാഗ്രതാ നിര്‍ദേശം ഇല്ല. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കും.
https://www.facebook.com/Malayalivartha

























