ഞെട്ടൽ മാറാതെ..... ബഹുനില കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് നാലു വയസുകാരിയെ തൂക്കിയെറിഞ്ഞ് അമ്മയുടെ കൊടുംക്രൂരത!!! കുഞ്ഞിനെ കൊന്ന ശേഷം അമ്മ ചെയ്തത് ഞെട്ടിച്ചു; മറ്റൊരു അപകടം ഒഴിവായത് 'അവരുടെ' ഇടപെടലിൽ; ഭാര്യക്കെതിരെ പരാതി കൊടുത്ത് ഭർത്താവ്; ഒടുവിൽ സംഭവിച്ചത്

നാലു വയസുകാരിയോട് സ്വന്തം മാതാവിന്റെ കൊടുംക്രൂരത. കണ്ണിൽ ചോരയില്ലാത്ത അമ്മ മകളെ ഫ്ളാറ്റിന് മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. വീഴ്ച്ചയുടെ ആഘാതത്തിൽ പെൺകുഞ്ഞിന് ദാരുണാന്ത്യം. ബംഗളൂരുവിലാണ് സംഭവം നടന്നത്.
ബംഗളൂരുവിലെ എസ് ആർ നഗറിലുള്ള ബഹുനില കെട്ടിടത്തിൽ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. നാലാം നിലയിൽ നിന്നായിരുന്നു കൊടും ക്രൂരത ചെയ്തു കൂട്ടിയത്. കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം ബാൽക്കണിയിൽ കുറച്ചു നേരം യുവതി നിൽക്കുന്നതും വീഡിയോയിൽ കാണുവാൻ സാധിക്കുന്നുണ്ട്.ബന്ധുക്കൾ പെട്ടെന്നെത്തി തടഞ്ഞതുകൊണ്ട് മാത്രം മറ്റൊരു വലിയ അപകടം ഒഴിവായി.
ഈ സ്ത്രീയുടെ ഭർത്താവ് പോലീസിൽ പരാതി കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ അറസ്‌റ്റു ചെയ്യുകയുണ്ടായി. ഇവർക്ക് മാനസികമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ കൂടിയാണ് അമ്മയായ പ്രതി.
https://www.facebook.com/Malayalivartha