സഹ തടവുകാരന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ച് ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം

പുഴക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് നിസാമിന് എതിരെ വീണ്ടും കേസ്. സഹ തടവുകാരന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്നാണ് കേസ്. ജൂണിൽ നടന്ന സംഭവത്തിൽ സഹതടവുകാരനായ നസീർ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്.
അതുകൊണ്ട് കേസിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസും ജയിൽ ഉദ്യോഗസ്ഥരും പറയുന്നത്. ഈ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ജീവനക്കാരൻ ചന്ദ്രബോസിനെ ബസിനസ്സുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ സംഭവം.
മദ്യലഹരിയിലായിരുന്ന നിസാം ചന്ദ്രബോസിനെ, തന്റെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തന്റെ വാഹനം വന്നപ്പോള്‍ ഗേറ്റ് തുറന്നു കൊടുക്കാത്തത്തില്‍, പ്രതിഷേധിച്ച് ആദ്യം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ മര്‍ദ്ദിക്കുകയും, പിന്നീട് തന്റെ ആഡംബര വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
വിചാരണവേളയില്‍, മുഖ്യ സാക്ഷി അനൂപ് കൂറുമാറിയ എങ്കിലും നിസാമിന് എതിരെയുള്ള ശക്തമായ പോലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. വിയ്യൂരും, കണ്ണൂർ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാം ഇപ്പോൾ പജപ്പുര സെൻട്രൽ ജയിലാണ് കഴിയുന്നത്.
https://www.facebook.com/Malayalivartha

























