ഔദ്യോദിക കൃത്യനിർവ്വഹണത്തിലെ ഒരു ചെറിയ പിഴവിന്റെ പേരിൽ വ്യക്തിപരമായി ഒരാളെ ഇങ്ങനെ ലൈംഗിക ചുവയോടെ ഡബിൾ അർത്ഥത്തിൽ കമന്റ് ഇടുന്നവന്മാർ വീട്ടിലിരുന്ന് ഒരു പണീം ഇല്ലാതെ മൊബൈലും കുത്തി ഇരിക്കുന്നവരാണ്; ഇവന്മാർക്ക് ഇതല്ല ഇതിനപ്പുറം കമന്റ് ഇടാൻ പറ്റും; ഈ പ്രായത്തിൽ സിവിൽ സർവ്വീസ് എഴുതി എടുത്ത് അതിൽ ഐ എ എസ് നേടി, സ്വന്തം നാട്ടിൽ പോസ്റ്റിങ്ങ് വാങ്ങിയ അവരുടെ രോമത്തിൽ കൊള്ളില്ല ഈ കമൻ്റൊന്നും; രേണു രാജിന് കനത്ത പിന്തുണ

കഴിഞ്ഞ ദിവസം എറണാകുളം കളക്‌ടർ രേണുരാജ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് ഒട്ടുമിക്ക കുട്ടികളും സ്കൂളിൽ പോയി കഴിഞ്ഞ ശേഷമാണ്. രാവിലെ 8.24നായിരുന്നു കലക്ടറുടെ അവധി പ്രഖ്യാപനം വന്നത്. ഇതോടെ കലക്ടറുടെ പേജിൽ രക്ഷിതാക്കൾ കൂട്ടത്തോടെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. ഇപ്പോൾ ഇതാ രേണുരാജിനെ അനുകൂലിച്ച് വിഷ്ണു എന്ന വ്യക്തി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രുപം ഇങ്ങനെ;
പറഞ്ഞിട്ട് കാര്യമില്ല അങ്ങനെയും ചില ആൾക്കാർ ഉള്ള ഒരു ക്രൂരമായ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഔദ്യോദിക കൃത്യനിർവ്വഹണത്തിലെ ഒരു ചെറിയ പിഴവിന്റെ പേരിൽ വ്യക്തിപരമായി ഒരാളെ ഇങ്ങനെ ലൈംഗിക ചുവയോടെ ഡബിൾ അർത്ഥത്തിൽ കമന്റ് ഇടുന്ന പന്ന നാറികൾ. വീട്ടിലിരുന്ന് ഒരു പണീം ഇല്ലാതെ മൊബൈലും കുത്തി ഇരിക്കണവൻമാർക്ക് ഇതല്ല ഇതിനപ്പുറം കമന്റ് ഇടാൻ പറ്റും, ഈ പ്രായത്തിൽ സിവിൽ സർവ്വീസ് എഴുതി എടുത്ത് അതിൽ ഐ എ എസ് നേടി, സ്വന്തം നാട്ടിൽ പോസ്റ്റിങ്ങ് വാങ്ങിയ അവരുടെ രോമത്തിൽ കൊള്ളില്ല ഈ കമൻ്റൊന്നും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് .
അതേസമയം സിൻസി അനിലും ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിന്റെ പൂർണ്ണ രുപം ഇങ്ങനെ;ആരോഗ്യപരമായി വിമർശിക്കാൻ അവധി പ്രഖ്യാപിക്കാൻ വൈകിപോയതിൽ ബുദ്ധിമുട്ടിലായ മാതാപിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും അവകാശമുണ്ട്... എന്നാൽ ഇതെന്താണ്.... മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ഒരു സ്ത്രീയുടെ പേജിൽ ഛർദിച്ചു വച്ചിരിക്കുന്നു... (ഒരു സ്ത്രീയുടെ പേജ് അല്ല ഒരു ജില്ലയുടെ രക്ഷാധികാരി ആയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ പേജ്..
ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായ ഒരു സിവിൽ സർവെന്റിന്റെ പേജ്... ഒരു രാജ്യത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥയുടെ പേജ്) അയ്യേ.... മ്ലേച്ഛം.... ഇതിനെതിരെ നടപടി എടുക്കാൻ ഇവിടെ നിയമം ഇല്ല എന്നുള്ളതാണ് ഇത്തരം ആഭാസന്മാർക്ക് വളമാകുന്നത്...
https://www.facebook.com/Malayalivartha