പാറശാലയില്‍ ലോറി സ്കൂട്ടറിലിടിച്ച് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം; മാതാവും പിതാവും ഗുരുതരാവസ്ഥയില്‍

പാറശാലയില്‍ ലോറി സ്കൂട്ടറിലിടിച്ച് അപകടം രണ്ടു വയസുള്ള കുഞ്ഞ് മരിച്ചു. കളിയിക്കാവിള സ്വദേശികളായ യഹോവ, അശ്വനി മകള്‍ ഋതിക എന്നിവരാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരിക്കേറ്റ യഹോവ (30), അശ്വനി (26) എന്നിവര്‍ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പാറശാലയില്‍ നിന്നുവന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന ഇവരുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചു കയറിയ ലോറി മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ലോറി ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha