പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ....രോഹിത് ശര്‍മയും സംഘവും ഇന്നിറങ്ങുന്നു

പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ....രോഹിത് ശര്‍മയും സംഘവും ഇന്നിറങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചു മത്സരപരമ്പരയില്‍ മൂന്നു മത്സരം പിന്നിട്ടപ്പോള്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ശനിയാഴ്ച കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാനാകും.
മറിച്ച് വിന്‍ഡീസ് ജയിച്ചാല്‍ ഞായറാഴ്ചയിലെ അവസാന കളി 'ഫൈനലാ'വും. കരീബിയന്‍ ദ്വീപിലെ കളികള്‍ക്കുശേഷം അവസാന രണ്ടു മത്സരങ്ങള്‍ക്ക് അരങ്ങൊരുക്കുന്നത് യു.എസിലെ ഫ്‌ലോറിഡയിലാണ്.
മൂന്നാം മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടെ പരിക്കേറ്റ് കയറിയ നായകന്‍ രോഹിത് ശര്‍മ നാലാം മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് സൂചനകള്‍ . ശ്രേയസിനെ ഒഴിവാക്കുകയാണെങ്കില്‍ സമീപകാലത്ത് കിട്ടിയ അവസരങ്ങളെല്ലാം നന്നായി ഉപയോഗിച്ച ദീപക് ഹൂഡ കളിക്കും. മലയാളി താരം സഞ്ജു സാംസണിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചനകള്‍ .
സാധ്യത ടീം
ഇന്ത്യ: രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജദേജ, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍.
വെസ്റ്റിന്‍ഡീസ്: കെയ്ല്‍ മെയേഴ്‌സ്, ബ്രന്‍ഡന്‍ കിങ്, നികോളാസ് പുരാന്‍, ഡൊമിനിക് ഡ്രെയ്ക്‌സ്, അല്‍സാരി ജോസഫ്, ഒബദ് മകോയ്
, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവന്‍ പവല്‍, ഡെവോണ്‍ തോമസ്, ജെയ്‌സണ്‍ ഹോള്‍ഡര്‍, അഖീല്‍ ഹുസൈന്‍.
"
https://www.facebook.com/Malayalivartha


























