Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പേട്ട പോലീസ് സ്റ്റേഷന്‍ ബോംബാക്രമണ വധശ്രമക്കേസ്... ഗുണ്ടാ നേതാവ് ജാങ്കോ കുമാറിന് പോലീസ് കുറ്റപത്രം, പേട്ട പൊലീസ് സ്റ്റേഷന്‍ ആക്രമണം, കൊലപാതകം, ബോംബേറ്, അടിപിടി,പീഡനം ഉള്‍പ്പെടെ പതിനഞ്ചോളം കേസിലെ പ്രതിയാണ് 'ജാങ്കോ കുമാര്‍

06 AUGUST 2022 11:13 AM IST
മലയാളി വാര്‍ത്ത

പേട്ട പോലീസ് സ്റ്റേഷന്‍ ബോംബാക്രമണ വധശ്രമക്കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ജാങ്കോകുമാറിനെ ഏക പ്രതിയാക്കി സിറ്റി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് പേട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊച്ചുവേളി ആയിരംത്തോപ്പ് വിനായക നഗര്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ ജാങ്കോ കുമാര്‍ എന്ന അനില്‍ കുമാറി (37) നെതിരായാണ് കുറ്റപത്രം.



2021 ല്‍ സിറ്റി പേട്ട പോലീസ് സ്റ്റേഷന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി കൈയ്യേറ്റവും ബലപ്രയോഗവും നടത്തി അസഭ്യം വിളിക്കുകയും വാള്‍ കൊണ്ട് വെട്ടി പോലീസിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.



പേട്ട പൊലീസ് സ്റ്റേഷന്‍ ആക്രമണം, വലിയതുറ ഗുണ്ടാ ആക്രമണം , കൊലപാതകം, ബോംബേറ്, അടിപിടി, പീഡനം ഉള്‍പ്പെടെ പതിനഞ്ചോളം കേസിലെ പ്രതിയാണ് അനില്‍കുമാര്‍ എന്ന ജാങ്കോ കുമാര്‍. കൈവശം ബോംബുമായാണ് ഇയാള്‍ സഞ്ചരിക്കുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.



2020 ല്‍ നടന്ന ഉറിയാക്കോട് ലിജോ സൂരി വധശ്രമ കേസില്‍ ഒളിവിലായിരുന്ന ജാങ്കോ കുമാറിനെ റൂറല്‍ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2020 മാര്‍ച്ച് 17 നാണ് അറസ്റ്റ് ചെയ്തത്. 2020 ജനുവരി 6 ന് കുപ്രസിദ്ധ മോഷ്ടാവ് ഉറിയാകോട് പൊന്നെടുത്താന്‍കുഴി കോളൂര്‍ മേലെ പുത്തന്‍ വീട്ടില്‍ 'പറക്കുംതളിക' ബൈജുവിന്റെയും ജാങ്കോയുടെയും നേതൃത്വത്തിലുള്ള സംഘം ഉറിയാകോട് എസ്.ജി.ഭവനില്‍ ലിജോ സൂരി എന്നഅനു (29) വിനെ ആക്രമിച്ചിരുന്നു. ബൈജുവിന്റെ സഹോദരിയുടെ മകനാണ് ലിജോ സൂരി. അരശുംമൂട് ജംക്ഷനില്‍ നിന്നും നെടിയവിളയിലേക്ക് ബൈക്കില്‍ വരുകയായിരുന്ന ലിജോയെ ജാങ്കോ കുമാര്‍, ബൈജു എന്നിവരടങ്ങുന്ന സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. പിന്നാലെ ഇരുമ്പ് ദണ്ഡ് കൊണ്ട് തടയ്ക്കടിച്ചു. തടയാന്‍ ശ്രമിച്ച പ്രദേശവാസി ബിനുവിനും വെട്ടേറ്റു.



ആക്രമണം കണ്ട് എത്തിയ നാട്ടുകാര്‍ക്കു നേരെ നാടന്‍ ബോംബ് എറിഞ്ഞെങ്കിലും പൊട്ടാതെ റോഡിലെ ഓടയില്‍ പതിച്ചു. തുടര്‍ന്ന് സംഘം കാറില്‍ രക്ഷപ്പെട്ടു. കുടുംബ പ്രശ്‌നങ്ങളാണ് ബൈജുവും ലിജോയും തമ്മിലുള്ള വൈരാഗ്യത്തിന് പിന്നിലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.


ബൈജു, കൂട്ടാളിയായ പുഞ്ചക്കരി സ്വദേശി സന്തോഷ് (40) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തു. കേസില്‍ 3 പേര്‍ പിടിയിലായി.2 പേര്‍ ഒളിവില്‍ പോയി.


മലയിന്‍കീഴ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപം ആയിരംത്തോപ്പിലെ ഒളിസങ്കേതത്തില്‍ നിന്നാണ് 'ജാങ്കോ' കുമാറിനെ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പിടികൂടിയത്. കാടു മൂടിയ പ്രദേശത്തു നിന്നും 5 ബോംബുകളും മാരകാധുങ്ങളും പോലീസ് കണ്ടെടുത്തു. ഉറിയാകോട് യുവാവിനെ വെട്ടിയ കേസില്‍ രണ്ടാം പ്രതിയാണിയാള്‍.

 

" fr

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends