Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പല്ലെടുക്കാനെത്തുന്നവർക്ക് പഴങ്ങൾ സമ്മാനം നൽകി ഒരു ഡോക്ടർ; ഇതിന്റെ പിന്നിലുള്ള രഹസ്യം അറിയാമോ? എല്ലാവർക്കും അത്ഭുതമായി കോട്ടയത്തെ ഡോ.സുനിൽ

06 AUGUST 2022 01:45 PM IST
മലയാളി വാര്‍ത്ത

പല്ലുകൾക്കു പ്രശ്നങ്ങളുമായി എത്തുന്നവർ ഈ ആശുപത്രിയിൽ നിന്നു മടങ്ങുന്നത് പ്രകൃതിയുടെ മധുരം നുണഞ്ഞാണ്. മാനത്തേയ്ക്കു വിടർന്നു നിൽക്കുന്ന റമ്പൂട്ടാൻ ഇലകൾക്കിടയിൽ മഞ്ഞയും ചുവപ്പും നിറത്തിൽ ഇടകലർന്നു നിൽക്കുന്ന മധുരപ്പഴങ്ങൾക്ക് മനസ് തണുപ്പിക്കാനുള്ള കരുത്തുണ്ടെന്നു കൂടി പറഞ്ഞു തരികയാണ് കർഷകൻ കൂടിയായ ഡോക്ടർ. ക്ലിനിക്കിലെത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സ്വന്തം കൃഷിയിടത്തിൽ നിന്നും റമ്പൂട്ടാൻ പഴങ്ങൾ സൗജന്യമായി പറിച്ചു കഴിക്കുന്നതിനുള്ള അവസരമാണ് കർഷകൻ കൂടിയായ ഡോക്ടർ ഒരുക്കി നൽകുന്നത്. ഇത്തിത്താനം തുരുത്തിയിൽ വീടിനോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഡന്റൽ ക്ലിനിക്ക് നടത്തുന്ന ഡോ.സുനിലാണ് അതേ ആത്മസമർപ്പണത്തോടെ തന്നെ സ്വന്തം കൃഷിയിടത്തിലും ഇറങ്ങുന്നത്.

പച്ചപിടിച്ച കൃഷിയിടം; റമ്പൂട്ടാൻ മുതൽ തെങ്ങ് വരെ

വീടും ക്ലിനിക്കും കടന്ന് അൽപ ദൂരം മുന്നോട്ടു ചെന്നാൽ പച്ചപിടിച്ചു കിടക്കുന്ന ഡോക്്ടറുടെ കൃഷിയിടം കാണാം. റമ്പൂട്ടാൻ മരങ്ങൾ തല ഉയർത്തി നിൽക്കുന്ന കൃഷിയിടത്തിലേയ്ക്കു കയറുമ്പോൾ തന്നെ ഒരു പോസിറ്റീവ് എൻജിയുണ്ടാകും. നിറയെ നിറങ്ങളിൽ കായ്ച്ചു നിൽക്കുന്ന റമ്പൂട്ടാൻ മരങ്ങൾ തന്നെയാണ് ഇവിടെ ആകർഷണം. അണ്ണാന്റെയും, കിളികളുടെയും അതിശക്തമായ ആക്രമണത്തെ നേരിടാനെന്ന വണ്ണംചില റമ്പൂട്ടാൻ മരങ്ങൾക്കു മുകളിൽ വല വിരിച്ചിട്ടുണ്ട്.

എവിടെയും സുഗന്ധം പടർത്തും ചെമ്പടക്ക്

തോട്ടത്തിന്റെ ഒരു വശത്ത് ദൂരെ മാറി ഒരുചെറിയ വൃക്ഷം . ഒറ്റ നോട്ടത്തിൽ വിളവെത്താത്ത ചക്കകൾ കൂട്ടമായി കിടക്കുന്നു. പക്ഷേ കക്ഷിയെ ഒന്ന് പരിചയപ്പെട്ടാൽ മാത്രമേ ഗുണവും മണവും വ്യക്തമാകൂ. കക്ഷി നാടനല്ല, വിദേശിയാണ്അ. തും മലേഷ്യക്കാരൻ.ചക്കയല്ല.ചെമ്പടക്കെന്നാണ് പേര്. ഇത്തിരിക്കുഞ്ഞനാണെങ്കിലും , നന്നായി പഴുത്ത ഒരൊറ്റൊയൊരെണ്ണം മതി ഒരു പ്രദേശമാകെ സുഗന്ധപൂരിതമാക്കാൻ.

കേരളത്തിൽ അത്യപൂർവമായി മാത്രമാണ് ചെമ്പടക്കുള്ളതെന്ന് ഡോ.സുനിൽ പറയുന്നു. 500 ഗ്രാം മുതൽ ഒന്നരകിലോ വരെ മാത്രം കഷ്ടിച്ച് തൂക്കം വരുന്ന ചെമ്പടക്കിന് വിപണിയിൽ ആയിരം മുതൽ 1500 രൂപ വരെ വിലവരും. ഒരു ചെമ്പടക്കിൽ അഞ്ചു മുതൽ 25 വരെ ചുളകൾ ഉണ്ടാകും. ചക്കയുടെ രൂപമാണെങ്കിലും ചക്കയേക്കാൾ വളരെ എളുപ്പത്തിൽ മെരുങ്ങുന്ന സ്വഭാവമായത് കൊണ്ട് വീട്ടിൽ ആർക്കും സിമ്പിളായി ഉപയോഗിക്കാൻ സാധിക്കും. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് ചെമ്പടക്കൻ പൂത്ത് കായിട്ട് തളിർക്കുന്നത്.

ബ്രസീലിയൻ പൈനാപ്പിൾ

കമ്പോഡിയയിൽ നിന്നെത്തിച്ച ഓറഞ്ച് ജാക്കാണ് കൃഷിയിടത്തിലെ മറ്റൊരു വിഐപി. കൂട്ടത്തിലെ അൽപം ഉയരക്കാരനാണെങ്കിലും കക്ഷിയ്ക്കു മധുരത്തിന്റയും ഗുണത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ഹോം ഗ്രോവിൽ നിന്ന് തനിക്ക് കിട്ടിയ 'കുട്ടിയെ' നന്നായി വളർത്തിയതിന്റെ ഗുണമുണ്ടെന്നു തന്നെയാണ് ഡോക്ടർ അവകാശപ്പെടുന്നത്.

ഡോക്ടറെ കാണാം; മധുരവും നുകരാം

തന്റെ കൃഷിയിടത്തിലെ വിഭവങ്ങൾ വിൽപ്പനയ്ക്കു വയ്ക്കാൻ താല്പര്യമില്ലാത്തത് കൊണ്ടു തന്നെയാണ് തന്റെ ക്ലിനിക്കിലെത്തുന്ന രോഗികൾക്കായി തുറന്ന് നൽകിയത്. ഇതിന്റെ ഗുണവും കാണാനുണ്ടെന്നു ഡോക്ടർ തന്നെ പറയുന്നു. ക്ലിനിക്കിലെ വെയിറ്റിംങ് ഏരിയയിൽ ചെറിയ വട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താല്പര്യമുണ്ടെങ്കിൽ ഈ വട്ടിയുമായി കൃഷിയിടത്തിലേയ്്ക്കു പോകാം. ഇവിടെ എത്തിയ ശേഷം ആവശ്യമുള്ള ഫലങ്ങൾ പറിച്ചെടുക്കാം. ഇവിടെ നിന്ന് കഴിക്കുകയോ, വീട്ടിലേയ്ക്കു കൊണ്ടു പോകുകയോ ചെയ്യാം. യൂറോപ്യൻ നാടുകളിൽ ഇത് പോലെ തോട്ടങ്ങളിൽ ആർക്കും സന്ദർശിക്കുകയും കുറച്ചു പഴങ്ങൾ കൊണ്ടുപോകുകയും ആകാം. ആ രീതി ഇവിടെ പരീക്ഷിക്കുന്നതെന്നു ഡോക്ടർ സുനിൽ പറയുന്നു. എന്തായാലും തന്റെ പരീക്ഷണം വിജയമായിട്ടുണ്ടെന്നും ക്ലിനിക്കിലെത്തുന്ന രോഗികളെല്ലാം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends