ഇവന്മാരുടെ കുളി സഹിക്കാൻ വയ്യ സാറേ... എല്ലാം കാണിച്ചുകൊണ്ടാണ് സാറെ അവൻ കുളിക്കുന്നത്' നിയമ ലംഘനങ്ങൾ റീൽസ് ആക്കിയവരെ 'ട്രോളി' മോട്ടോർ വാഹന വകുപിന്റെ എട്ടിന്റെ പണി...ക്ലൈമാക്സിലെ ട്വിസ്റ്റ് കണ്ട് കൈയടിച്ച് ജനം...

നിയമ ലംഘനങ്ങൾ റീൽസ് ആക്കിയവരെ 'ട്രോളി' മോട്ടോർ വാഹന വകുപിന്റെ പണി.രണ്ട് യുവാക്കൾ ബൈക്കിൽ പോകുന്നതും, പിറകിൽ ഇരിക്കുന്ന യുവാവ് വണ്ടിയോടിക്കുന്നയാളെ കുളിപ്പിക്കുന്നതിന്റെയും റീൽസ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഹെൽമറ്റ് പോലും ഇല്ലാതെയാണ് യുവാക്കൾ ബൈക്കിൽ പോകുന്നത്. റോഡരികിൽ നിൽക്കുന്നവർ അത്ഭുതത്തോടെ യുവാക്കളെ നോക്കുന്നതും വീഡിയോയിലുണ്ട്. ഇതിനുപിന്നാലെയാണ് 'നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട്' എന്ന ക്യാപ്ഷനോടുകൂടി, ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ എം വി ഡി ട്രോൾ പങ്കുവച്ചിരിക്കുന്നത്.
' എല്ലാം കാണിച്ചുകൊണ്ടാണ് സാറെ അവൻ കുളിക്കുന്നത്' എന്ന ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ രംഗങ്ങൾ കോർത്തിണക്കിയാണ് ട്രോളുകൾ. ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തെന്നും വീഡിയോയുടെ അവസാനം എഴുതിക്കാണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























