വയറ് വേദനയ്ക്ക് ഡോക്ടറുടെ അടുത്തെത്തിയ പെൺകുട്ടിയെ പരിശോധിച്ചത് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച്; ഭയന്ന് എഴുന്നേറ്റ പെൺകുട്ടിയ്ക്ക് സെക്ഷ്വൽ ആൻസൈറ്റി പ്രശ്നം ഉണ്ടെന്ന് ഡോക്ടർ:- ദുരവസ്ഥ നേരിട്ടത് ആലപ്പുഴ കരുവാറ്റയിലെ ഡോക്ടറിൽ നിന്ന്

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിക്ക് നേരെ ഡോക്ടറുടെ മോശം പെരുമാറ്റം. സംഭവത്തിൽ ആലപ്പുഴ കരുവാറ്റയിൽ ഉള്ള ഡോക്ടർക്കെതിരെ എറണാകുളം സ്വദേശിനി പരാതി നൽകി. വുമൻ എഗയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് കൂട്ടായ്മയിൽ പെൺകുട്ടി പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. വയറുവേദനയുണ്ടെന്ന് പറഞ്ഞപ്പോൾ തന്നോട് കിടക്കാൻ ആവശ്യപ്പെടുകയും എന്നാൽ വയർ പരിശോധിക്കാതെ തന്റെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും മോശമായി സംസാരിക്കുകയും ചെയ്‌തെന്നാണ് കുട്ടിയെ പരാതി. ഭയന്ന താൻ ഡോക്ടറുടെ തട്ടിമാറ്റി എഴുന്നേറ്റപ്പോൾ തനിക്ക് സെക്ഷ്വൽ ആൻസൈറ്റിയുണ്ടെന്നും കൗൺസിലിങിന് വരണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതായും പെൺകുട്ടി പറയുന്നു.
പെൺകുട്ടിയുടെ പോസ്റ്റ് ഇങ്ങനെ..
ആലപ്പുഴ കരുവാറ്റയിൽ ഉള്ള ഫിസിഷ്യൻ ആയ ഡോക്ടർ മുഹമ്മദ് കുഞ്ഞു (മമ്മുഞ്ഞു) നിന്നുമുണ്ടായ ദുരനുഭവം ആണ് ഈ കുറിപ്പ് എഴുതുവാൻ കാരണം. എന്റെ ബന്ധുമിത്രാദികളുടെയും കുടുംബത്തിന്റെയും എല്ലാം വിശ്വസ്തനായ ഡോക്ടർ ആയ ഇദ്ദേഹം കുറച്ചു നാൾ ആയി സ്വന്തം ക്ലിനിക് നടത്തിവരുന്നു. തുമ്മൽ അലർജിയുമായി ബന്ധപെട്ടാണ് മാതാപിതാക്കളോടൊപ്പം മൂന്നു പ്രാവശ്യം ഇദ്ദേഹത്തെ കൺസൽട്ട് ചെയ്തെത്. രണ്ടുമാസം മുൻപ് കണ്ടപ്പോൾ ആദ്യമായി കാണുന്ന എന്നോട് വളരെ അടുത്ത് പെരുമാറുകയും ശരീരത്തോട് ചേർത്ത് പിടിക്കുകയും ഒക്കെ ചെയ്യുകയുണ്ടായി. അതിൽ ബുദ്ധിമുട്ട് തോന്നിയ എന്നോട് പലരും പറഞ്ഞത് എൺപതിന് അടുത്ത് പ്രായമുള്ള അദ്ദേഹം പേരമകളെ പോലെ ചേർത്ത് പിടിച്ചതാവാം എന്നാണ്.
ഈ അടുത്ത ദിവസം കാണുവാൻ ചെന്നപ്പോൾ ഗ്യാസ് ട്രബിൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ എന്റെ വയറ് പരിശോധിക്കുകയും പെട്ടെന്ന് എന്തോ പ്രശ്നം ഉള്ള പോലെ കിടക്കാൻ ആവിശ്യപെടുകയും ചെയ്‌തു. പിന്നീട് വയറു പരിശോധിക്കാതെ എന്റെ ജനിറ്റിൽ ഏരിയയിലും നെഞ്ചിലും സ്പർശിക്കുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്‌തു. എനിക്ക് എന്തോ എമർജൻസി സിറ്റുവേഷൻ ഉള്ള പോലെ വളരെ പെട്ടെന്നു പരിശോധന എന്ന ഭാവത്തിൽ എന്റെ പിതാവ് റൂമിൽ തന്നെ തിരിഞ്ഞു നിൽക്കെയാണ് ഇദ്ദേഹം ഇങ്ങനെ പെരുമാറിയത്.
മോശയായ സ്പർശനവും അദ്ദേഹത്തിന്റെ പെരുമാറ്റും അസ്വസ്ഥത തോന്നിയ ഞാൻ തട്ടിമാറ്റുകയും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് സെക്ഷ്വൽ ആൻസൈറ്റി പ്രശ്നം ഉണ്ടെന്നും പിന്നീട് കൗൺസിലിങ്നു വരുവാൻ പറയുകയും ചെയ്യ്തു. ഗ്യാസ് ട്രബിൾന് എന്റെ കൺസെന്റ് ഇല്ലാതെ പ്രൈവറ്റ് പാർട്സിൽ ഒരു ഗ്ലൗസ് പോലും ഉപയോഗിക്കാതെയാണ് സ്പർശിച്ചത്. എനിക്ക് ഉണ്ടായിട്ടുള്ള മാനസീക സമ്മർദ്ദം വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ലോക്കൽ സോഴ്സസിൽ നിന്നും അറിയാൻ കഴിഞ്ഞത് പല പ്രാവിശ്യം ഇയാൾക്കെതിരെ കംപ്ലൈന്റ്സ് ഉണ്ടായിട്ടുണ്ടെന്നാണ്.
വളരെ കുറച്ച് പ്രാവിശ്യം മാത്രം ആ ക്ലിനിക്കിൽ പോയിട്ടും ഒരുപാട് അമ്മമാരെയും പെൺകുട്ടികളെയും ചെറിയ കുട്ടികളെയും എല്ലാം ആ ക്ലിനിക്കിൽ കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപെട്ടു ഇയാൾക്കെതിരെ മുന്നോട്ട് പോകുവാൻ എനിക്ക് പ്രിവിലേജ് ഇല്ലാത്തത് കൊണ്ടാണ് ഈ കുറിപ്പിലൂടെ ജനങ്ങളോട് എന്റെ അനുഭവം ഷെയർ ചെയ്യുന്നത്. ഇതു വായിക്കുന്ന എല്ലാവരും ഇയാൾക്ക് എതിരെയും മെഡിക്കൽ പ്രൊഫഷൻ ദുരുപയോഗം ചെയ്യുന്ന ഒരുവിധ ധാർമ്മികതയും ഇല്ലാത്ത ഇയാളെ പോലെയുള്ളവരെ ഒക്കെ കോൾ ഔട്ട് ചെയ്യണം എന്ന് അപേക്ഷിക്കുന്നു. എന്നായിരുന്നു പെൺകുട്ടിയുടെ കുറിപ്പ്.
https://www.facebook.com/Malayalivartha






















