Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മറ്റൊരു യുവാവിന്റെ തിരോധാനത്തിലും സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം; ചെക്യാട്ട് നിന്ന് യുവാവിനെ കാണാതായ സംഭവത്തിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്ന് സംശയം ബലപ്പെടുന്നു, ജൂണ്‍ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂണ്‍ 16 ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചു! [കാണാതായതിനെ പിന്നിൽ ആശങ്ക

06 AUGUST 2022 04:12 PM IST
മലയാളി വാര്‍ത്ത

ഇര്‍ഷാദിനും ദീപകിനും പിന്നാലെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മറ്റൊരു യുവാവിന്റെ തിരോധാനത്തിലും സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം ഉയരുകയാണ്. ചെക്യാട്ട് നിന്ന് യുവാവിനെ കാണാതായ സംഭവത്തിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്നാണ് സംശയം ഉയരുന്നത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന ചെക്യാട് വാതുക്കല്‍ പറമ്ബത്ത് റിജേഷ്( 35) നെയാണ് ജൂണ്‍ 16 മുതല്‍ കാണാതാകുന്നത്. ഇതിനോടകം തന്നെ ബന്ധുക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി.

അതേസമയം ജൂണ്‍ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂണ്‍ 16 ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി നാട്ടില്‍ എത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷം ഇയാളെക്കുറിച്ച്‌ യാതൊരു വിവരവും ലഭിച്ചില്ല. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോള്‍ നാട്ടില്‍ പോയെന്നാണ് അറിയിച്ചിരുന്നത്. ഇതിനിടയില്‍ അജ്ഞാതര്‍ പല ചവണ റിജേഷിനെ അന്വേഷിച്ച്‌ വീട്ടിലെത്തിയതോടെ വീട്ടുകാരുടെ സംശയം കൂടിയിരുന്നു. ഇതോടെയാണ് പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചിരിക്കുന്നത്.

റിജേഷിന്റെ മാതാപിതാക്കളുടെ പരാതിയില്‍ വളയം പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. അജ്ഞാതര്‍ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വര്‍ണ്ണത്തിന് വേണ്ടിയാണെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ശേഷം കൊല്ലപ്പെട്ട ഇ‍ര്‍ഷാദിന്റെ വാര്‍ത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കള്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പോലിസിന് മുന്‍പാകെ എത്തിയിരിക്കുന്നത്.

അതേസമയം റിജേഷിനെ കാണാതായ സംഭവത്തില്‍ മൂന്ന് സാധ്യതകളാണ് പൊലീസ് പ്രധാനമായും പരിശോധിച്ച്‌ വരുന്നത്. ഒന്നെങ്കില്‍ നാട്ടിലെത്തിയ റിജേഷിനെ പൊട്ടിക്കല്‍ സംഘം പിടികൂടിയിരിക്കാം അല്ലെങ്കില്‍ തട്ടിക്കൊണ്ടു പോയതാവാം. അതുമല്ലെങ്കില്‍ സ്വര്‍ണം കൈക്കലാക്കാന്‍ വേണ്ടി റിജേഷ് സ്വയം മാറി നിന്നതുമാവാം എന്നും കരുതുകയാണ്. റിജേഷിന്‍്റെ യാത്രാ വിവരങ്ങള്‍ അടക്കം ശേഖരിച്ച്‌ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. കൂടാതെ ഒന്നരമാസത്തിലേറെയായി റിജേഷിനെ കാണാതായിട്ടെങ്കിലും ഭീഷണി കാരണമാണ് പരാതി നല്‍കാതിരുന്നതെന്നാണ് ഇയാളുടെ ബന്ധുക്കളുടെ വിശദീകരണം എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends