Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ്റെ പ്രതിമ അദ്ദേഹത്തിൻ്റെ ജന്മനാടായ തുഞ്ചൻ പറമ്പിൽ സ്ഥാപിക്കാൻ സർക്കാർ തയ്യാറാവാത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ്; കേരളത്തെ വീണ്ടെടുക്കാൻ ബിജെപി പ്രതിഞ്ജാബദ്ധമാണ്; സർക്കാർ തയ്യാറായില്ലെങ്കിൽ എഴുത്തച്ഛൻ്റെ പ്രതിമ അടുത്ത കർക്കിടകത്തിന് മുമ്പ് ബിജെപി തുഞ്ചൻ പറമ്പിൽ സ്ഥാപിക്കും; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

06 AUGUST 2022 05:10 PM IST
മലയാളി വാര്‍ത്ത

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ്റെ പ്രതിമ അദ്ദേഹത്തിൻ്റെ ജന്മനാടായ തുഞ്ചൻ പറമ്പിൽ സ്ഥാപിക്കാൻ സർക്കാർ തയ്യാറാവാത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തെ വീണ്ടെടുക്കാൻ ബിജെപി പ്രതിഞ്ജാബദ്ധമാണ്. സർക്കാർ തയ്യാറായില്ലെങ്കിൽ എഴുത്തച്ഛൻ്റെ പ്രതിമ അടുത്ത കർക്കിടകത്തിന് മുമ്പ് ബിജെപി തുഞ്ചൻ പറമ്പിൽ സ്ഥാപിക്കുമെന്നും കൊല്ലത്ത് നടന്ന സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പറഞ്ഞു.

സിൽവർലൈൻ നടപ്പാകില്ലെന്ന് ബിജെപി പറഞ്ഞു. കേരളത്തിൻ്റെ താത്പര്യത്തിനെതിരായ പദ്ധതിക്കെതിരെ ബിജെപി പ്രവർത്തിക്കുകയും അത് നടപ്പാക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. അട്ടപ്പാടിയിലെ മധുവിൻ്റെ വധക്കേസ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ബിജെപി എതിർക്കും.

കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിൽ പാർട്ടി നിശ്ചയിച്ച സംഘം ഇത് സംബന്ധിച്ച് കേന്ദ്ര പട്ടികവർഗ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രസംഘം ഉടൻ കേരളത്തിലെത്തും. സഹകരണ ബാങ്കുകളിലെ ക്രമക്കേടിനെതിരെ ബിജെപി സമരമുഖത്താണുള്ളത്. സഹകരണ ബാങ്കുകളെ ഇടത്-വലത് മുന്നണികൾ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റുകയാണ്. കേരളത്തിൽ ബിജെപി ബദൽ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ദേശീയ പതാക ഉയർത്താനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹമാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് അവർക്ക് സദ്ബുദ്ധി തോന്നുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് കമ്മ്യൂണിസ്റ്റുകാർ അംഗീകരിച്ചത് നല്ല കാര്യമാണ്. ആഗ്സ്റ്റ് 15 കരിദിനമായി ആചരിച്ചവരുടെ മാറ്റം ദേശീയതയുടെ വിജയമാണ്. റഷ്യ ബ്രിട്ടനുമായി സഖ്യത്തിലായതു കൊണ്ട് സ്വാതന്ത്ര്യത്തെ എതിർത്തവരാണ് കമ്മ്യൂണിസ്റ്റുകാർ. വികസന പ്രവർത്തനങ്ങളെ തുരങ്കം വെക്കാൻ പാർലമെൻ്റ് തടസപ്പെടുത്തുന്ന സമീപനം ഇടതുപക്ഷ പാർട്ടികൾ ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.

അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയും കൊടികുത്തി വാഴുന്ന സാഹചര്യമാണ് കേരളത്തിൽ. ശ്രീറാം വെങ്കിട്ടരാമൻ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ ആലപ്പുഴ കളക്ടറായ ശേഷം അദ്ദേഹത്തെ മാറ്റിയത് എന്ത് അടിസ്ഥാനത്തിലാണ്. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട ശേഷം അത് പിൻവലിച്ചു. പിണറായി സർക്കാർ മതമൗലികവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസ്ഥാനത്തിൻ്റെ പ്രഭാരി സിപി രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ രാഷ്ട്രീയ മാറ്റം ഉടൻ സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എംടി രമേശ്, പി.സുധീർ എന്നിവർ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends