ഇരുചക്രവാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.... ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചാല്‍ പിടിവീഴും, നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഇരുചക്രവാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.... ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചാല്‍ പിടിവീഴും, നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചാല്‍ പിഴയീടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയാല്‍ 1000 രൂപ പിഴ ഈടാക്കും.
മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുവാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം . നാലുവയസിന് മുകളിലുള്ള എല്ലാ ഇരുചക്രവാഹന യാത്രക്കാരും ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് നിയമമുണ്ട്. ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നത് ഇതിന് വിരുദ്ധമാണ്.
അടുത്തിടെ നടന്ന അപകടങ്ങളില്‍ ക്യാമറയുള്ള ഹെല്‍മറ്റ് ധരിച്ചവര്‍ക്ക് പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നു. ഹെല്‍മറ്റിന്റെ ഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ അപകടങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് നടപടി.
"
https://www.facebook.com/Malayalivartha






















