'എന്നെയല്ല ഇൻഡിഗോ വിലക്കിയത് ഇൻഡിഗോയെ വിലക്കിയത് ഞാനാണ്' ആ വിലക്കിന്റെ കാലാവധി ഒരിക്കലും തീരില്ല! കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന് ഇൻഡിഗോ ഏർപ്പെടുത്തിയ യാത്രാവിലക്കിന്റെ കാലാവധി ഇന്ന് അവസാനിക്കും:- കയറില്ലെന്ന് ഉറപ്പിച്ച് ഇ പി

വിമാനത്തിൽ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന് ഇൻഡിഗോ ഏർപ്പെടുത്തിയ യാത്രാവിലക്കിന്റെ കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ ഇൻഡിഗോ വിമാനക്കമ്പനിയെ താനാണ് വിലക്കിയതെന്നും ആ വിലക്കിന്റെ കാലാവധി ഒരിക്കലും തീരില്ലെന്നും ഇപി തുറന്നടിക്കുന്നു. ഈ തീരുമാനം അദ്ദേഹത്തിന് തന്നെ പണിയാകുമെന്ന് ഉറപ്പാണ്.
ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ചാല്‍ ഇപിക്ക് കണ്ണൂരില്‍ നിന്ന് സംസ്ഥാനത്തിനുള്ളില്‍ വിമാന യാത്ര ചെയ്യാന്‍ എയര്‍ഇന്ത്യയില്‍ കയറി തൊട്ടടുത്തുള്ള കോഴിക്കോട് വരെ മാത്രമേ എത്താനാകൂ. ഇത് തിരക്കേറിയ രാഷ്ട്രീയക്കാര്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്കൊന്നും സംഭവിക്കില്ലെന്നും. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്.
ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളുവെന്നും താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നുവെന്നും മുമ്പ് ഇപി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൂടാതെ ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നുമായിരുന്നു ഇപി പറഞ്ഞിരുന്നത്.
അതേ സമയം, വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതിൽ ഇ പി പ്രതിയായ കേസ് അന്വേഷണം എങ്ങുമെത്തിയില്ല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്ത ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നത്. ആദ്യഘട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രം കേസെടുത്ത പൊലീസ് നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
വിമാനക്കമ്പനിയുടെ വിലക്കിന് പിന്നാലെ കോടതി നിർദേശ പ്രകാരം ഇ പി ജയരാജനെതിരെയും പൊലീസിന് കേസ് എടുക്കേണ്ടിവന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും ഇ പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടോയെണ് കേസെടുക്കാൻ പൊലീസ് നിര്‍ബന്ധിതരായത്.
പക്ഷെ തുടരന്വേഷണം ഒരിഞ്ച് പോലും അനങ്ങിയിട്ടില്ല. ഇതിന് കാരണമായി അന്വേഷണ സംഘം നിരത്തുന്ന വാദം മൊഴി രേഖപ്പെടുത്താൻ യൂത്ത് കോൺഗ്രസുകാര്‍ എത്തിയില്ലെന്നാണ്. വാട്സാപ്പ് ചാറ്റിന്റെ പേരിൽ ഗൂഢാലോചന കുറ്റം ചുമത്തി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായിരുന്ന കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്ത പൊലീസ് വധശ്രമക്കേസിൽ കോടതി നിര്‍ദേശമുണ്ടായിട്ടും ഇ പിക്കെതിര അനങ്ങാതിരിക്കുന്നത് എന്തുകൊണ്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
https://www.facebook.com/Malayalivartha






















