മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ വീണ്ടും ഉരുള്‍പൊട്ടി.... രണ്ട് വീടുകള്‍ മണ്ണിനടിയിലായി, ആളപായമില്ല

മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ വീണ്ടും ഉരുള്‍പൊട്ടി. .രണ്ട് വീടുകള്‍ മണ്ണിനടിയിലായി, ആളുകളെ നേരത്തെ മാറ്റിയിരുന്നതിനാല്‍ ആളപായമില്ല.
അതിനിടെ, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകള്‍ക്കു പുറമെ, 3 ഷട്ടറുകളില്‍ക്കൂടി അധികജലം പുറത്തേക്കൊഴുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍.
ഇന്നു രാവിലെ 10 മണി മുതല്‍ ഷട്ടറുകള്‍ 0.50 മീറ്റര്‍ വീതം അധികം ഉയര്‍ത്തി ആകെ 2754 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍.
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
ഡാമിലെ ജലനിരപ്പ് 773. 50 മീറ്ററില്‍ എത്തിയതോടെ വയനാട് ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് 774 മീറ്ററാണ് ഡാമിന്റെ അപ്പര്‍ റൂള്‍ ലെവല്‍ . ഇന്ന് ഉച്ചയ്ക്ക് 12 മണിക്കു ശേഷം ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യതയേറെയുള്ളത് . പുഴയിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നടപടിയുടെ ഭാഗമായി ഇന്നലെ വൈകിട്ട് മുതല്‍ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി.
കേരളത്തില്‍ ഈ മാസം 10 വരെ വ്യാപകമായി മഴ കിട്ടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചേക്കുമെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇന്ന് പരക്കെ മിതമായ മഴ കിട്ടാനാണ് സാധ്യത. എട്ടു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
" fr
https://www.facebook.com/Malayalivartha






















