സന്തോഷം പങ്കുവച്ചു സുരേഷ് ഗോപി, നന്ദനയുടെ ആരോഗ്യനില മെച്ചപ്പെട്ടു ; പ്രമേഹ ബാധിതരായ 10 കുട്ടികൾക്ക് എങ്കിലും ഇൻസുലിൻ പമ്പ് ഇംപ്ലാന്റ് ചെയ്യണം;

ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദനയ്ക്ക് കഴിഞ്ഞ ആഴ്ചയാണ് നടനും മുൻ എംപിയുമായ സുരേഷ് ഗോപി അമേരിക്കയിൽനിന്നു വരുത്തിച്ച ഇൻസുലിൻ പമ്പ് കൈമാറിയത്. നന്ദനയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി അദ്ദേഹം പറഞ്ഞു.
ഇൻസുലിൻ പമ്പ് ഇംപ്ലാന്റ് ചെയ്യുന്നതിന് മുൻപ് 200,400 ഒക്കെയായിരുന്നു നന്ദനയുടെ ഷുഗർ ലെവൽ. എന്നാൽ ഇപ്പോൾ അത് 150 ആണ്. നന്ദന നോർമൽ ആയി വരുന്നുണ്ട്. സാധാരണയായി ഷുഗർ ലെവൽ കൂടുതൽ ഉള്ളവർ കോമയിലേക്ക് പോകുകയാണ് ചെയ്യാറുള്ളത്. കോട്ടയത്ത് ഇത്തരത്തിൽ ഒരു കുട്ടിയുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നന്ദനയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ്. അദ്ദേഹത്തിന് ഇൻസുലിൻ പമ്പിനുള്ള തുക മുടക്കാൻ സാധിക്കുമായിരുന്നില്ല. നന്ദന ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്നത് വലിയ ഊർജ്ജം പകരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി .
കൂടുതൽ കുട്ടികൾക്ക് ഇൻസുലിൻ പമ്പ് ഇംപ്ലാന്റ് ചെയ്യണമെന്നാണ് ആഗ്രഹം. പ്രമേഹബാധിതരായ 10 കുട്ടികൾക്ക് എങ്കിലും ഇത്തരത്തിൽ ഇൻസുലിൻ പമ്പ് ഇംപ്ലാന്റ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. അധികം വൈകാതെ തന്നെ ഇതിന് സാധിക്കുമെന്ന് കരുതുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. പണക്കാരുടെ മക്കൾക്കും അസുഖങ്ങൾ വരാറുണ്ട്. പാവങ്ങളുടെ മക്കൾക്ക് വരുന്ന അസുഖങ്ങൾ മാത്രമേ നാം അറിയുന്നൂള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വയനാട് സന്ദര്‍ശനത്തിനിടെ നടന്‍ സുരേഷ്‌ഗോപിയെ കാണാന്‍ നന്ദനയുടെ മാതാപിതാക്കള്‍ എത്തിയിരുന്നു. ഇവരുടെ കണ്ണീര്‍ കണ്ട് സുരേഷ്‌ഗോപി അന്ന് വാക്കുകൊടുത്തതാണ്- 'നന്ദനയ്ക്ക് ഇന്‍സുലിന്‍ പമ്പ് ഞാന്‍ വാങ്ങി നല്‍കാം'. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധികയാണ് നന്ദനയ്ക്കു കൈമാറിയത്. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ചതന്നെ ഇന്‍സുലിന്‍ പമ്പ് കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























