നിലവിളിച്ച് വീട്ടുകാര്‍..... തൃശൂരില്‍ മരോട്ടിച്ചാല്‍ വല്ലൂര്‍കുത്ത് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു

നിലവിളിച്ച് വീട്ടുകാര്‍..... തൃശൂരില്‍ മരോട്ടിച്ചാല്‍ വല്ലൂര്‍കുത്ത് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. പുതുക്കാട് ചെങ്ങാലൂര്‍, ശാന്തിനഗര്‍, തയ്യാലയ്ക്കല്‍ ഷാജന്റെ മകന്‍ അക്ഷയ് രാജ് (22), വെണ്ണാട്ടുപറമ്പില്‍ ആന്റോയുടെ മകന്‍ സാന്റോ ടോം(22) എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കളായ അക്ഷയും സാന്റോയും ആല്‍വിനും ഇന്നലെ ഉച്ചയോടെ രണ്ടു ബൈക്കുകളിലായാണ് വല്ലൂരിലെത്തിയത്. അക്ഷയും സാന്റോയും വെള്ളച്ചാട്ടത്തിനടുത്തും ആല്‍വിന്‍ കുറച്ചു മാറിയും കുളിക്കാനിറങ്ങി.
കുളികഴിഞ്ഞ് ആല്‍വിന്‍ കയറിയപ്പോള്‍ സുഹൃത്തുക്കളെ കാണാതായതിനെത്തുടര്‍ന്ന് കുളിക്കാനെത്തിയ മറ്റുള്ളവരെ വിവരം അറിയിച്ചു. ഇവര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി നടത്തിയ തിരച്ചിലില്‍ സമീപത്തുനിന്നുതന്നെ ഇരുവരെയും കണ്ടെടുത്തെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പാറയില്‍ വഴുതിവീണ് ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
പൂനെയിലെ ബജാജ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു സാന്റോ . ഡിപ്ലോമ കഴിഞ്ഞ് പൂനെയില്‍ പോയ സാന്റോ അടുത്ത ദിവസം നടക്കുന്ന ബി.ടെക് ലാറ്ററല്‍ എന്‍ട്രി എന്‍ട്രന്‍സ് ടെസ്റ്റിനാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. മൃതദേഹങ്ങള്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha























