ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ സൂര്യപ്രിയയെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ എസ്. സുജീഷ് റിമാന്‍ഡില്‍... സുജീഷിനെ കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ്, വികാരനിര്‍ഭരമായ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ സൂര്യപ്രിയയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കണ്ണീര്‍ അടക്കാനായില്ല, പൊതുദര്‍ശനത്തിനുശേഷം തിരുവില്വാമല ഐവര്‍മഠത്തില്‍ മൃതദേഹം സംസ്‌കരിച്ചു

ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ സൂര്യപ്രിയയെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ എസ്. സുജീഷ് (24) റിമാന്‍ഡില്‍... സുജീഷിനെ കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ്, വികാരനിര്‍ഭരമായ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ സൂര്യപ്രിയയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കണ്ണീര്‍ അടക്കാനായില്ല.
ബുധനാഴ്ച കാലത്താണ് കോന്നല്ലൂരിലെ സൂര്യപ്രിയയുടെ വീട്ടില്‍ സംഭവമുണ്ടായത്. മറ്റൊരാളുമായുള്ള പ്രണയമുണ്ടെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സൂര്യപ്രിയയെ തോര്‍ത്തുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി സ്റ്റേഷനിലെത്തി പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
സൂര്യപ്രിയയുടെ മൃതദേഹം വീട്ടീലെത്തിച്ചപ്പോള്‍ സഹപ്രവര്‍ത്തകരും ബന്ധുക്കളും കൊച്ചുവീട്ടീലേക്ക് ഒഴുകിയെത്തി.
സൂര്യപ്രിയയുടെ മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് വീട്ടിലെത്തിച്ചത്.
പൊതുദര്‍ശനത്തിനുശേഷം തിരുവില്വാമല ഐവര്‍മഠത്തില്‍ മൃതദേഹം സംസകാരം നടത്തി.
https://www.facebook.com/Malayalivartha























