സൂര്യപ്രിയക്ക് സഹപ്രവർത്തകരുടെ വികാരനിര്‍ഭരമായ യാത്രയയപ്പ് , കണ്ണീര്‍ അടക്കാനാകാതെ ബന്ധുക്കൾ

ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ കൊല്ലപ്പെട്ട സൂര്യപ്രിയയുടെ മൃതദേഹം വീട്ടീലെത്തിച്ചപ്പോള്‍ സഹപ്രവര്‍ത്തകരും ബന്ധുക്കളും വീട്ടീലേക്ക് ഒഴുകിയെത്തി. സൂര്യപ്രിയയുടെ മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് വീട്ടിലെത്തിച്ചത്. സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വികാരനിര്‍ഭരമായ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ വീട്ടിലെത്തിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കണ്ണീര്‍ അടക്കാനായില്ല.
വീട്ടിനുമുന്നില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പുഷ്പചക്രം സമര്‍പ്പിച്ചു. എം.എല്‍.എ.മാരായ കെ.ഡി. പ്രസേനന്‍, പി.പി. സുമോദ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന ഖജാന്‍ജി എസ്.ആര്‍. അരുണ്‍ബാബു, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീന്‍, പ്രസിഡന്റ് കെ. ജയദേവന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.വി. ഷക്കീര്‍ ഹുസൈന്‍, സുബൈദ ഇസ്ഹാക്ക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം തിരുവില്വാമല ഐവര്‍മഠത്തില്‍ മൃതദേഹം സംസ്‌കരിച്ചു.
ബുധനാഴ്ച കാലത്താണ് സൂര്യപ്രിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. മറ്റൊരാളുമായുള്ള പ്രണയമുണ്ടെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ലാണ് സുജീഷ് കൊല നടത്തിയത്.
സൂര്യപ്രിയയെ കൊലപ്പെടുത്തിയതിന് ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ എസ്. സുജീഷിനെ റിമാന്‍ഡ് ചെയ്തു. റിമാന്‍ഡുചെയ്ത സുജീഷിനെ കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് ആലത്തൂര്‍പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























