മദ്യലഹരിയിൽ കുടുംബവഴക്ക് : അനുജന്റെ കുത്തേറ്റ ജ്യേഷ്ഠൻ മരിച്ചു ; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കഴക്കൂട്ടത്ത് അനുജന്റെ കുത്തേറ്റ ജ്യേഷ്ഠന് ദാരുണാന്ത്യം. മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്നാണ് സംഭവം. പുല്ലാട്ടുകരി ലക്ഷം വീട്ടില്‍ രാജു (42) ആണ് കുത്തേറ്റ് മരിച്ചത്. ഇതേതുടർന്ന് ബന്ധപ്പെട്ട് അനുജന് രാജയെ (39) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച അര്‍ദ്ധരാത്രിക്കുശേഷം ഒന്നോടെയാണ് സംഭവം നടന്നത്.
മരിച്ച രാജു കഴക്കൂട്ടത്തെ സിഐടിയു യൂണിയനിലുള്ള ചുമട്ടു തൊഴിലാളിയും, അനുജന് രാജ ഓട്ടോറിക്ഷാ ഡ്രൈവറുമാണ്. സംഭവ സമയത്ത് സഹോദരന്മാര് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതോടെ രാത്രിയിൽ മദ്യപിച്ചതിനെ തുടർന്ന്, സഹോദരന്മാർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും അതിനിടയിൽ അനുജൻ ജ്യേഷ്ഠന്റെ നെഞ്ചിൽ കത്തി കൊണ്ട് കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അതേസമയം നെഞ്ചില്‍ കുത്തേറ്റ രാജു വീടിനു മുന്നില്‍ കുഴഞ്ഞുവീണപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി പൊലീസില്‍ അറിയിച്ചു. ഇതിനു പിന്നാലെ അനുജന് രാജ തന്നെയാണ് തന്റെ ഓട്ടോറിക്ഷയില്‍ രാജുവിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അവിടെ നിന്നു പൊലീസിന്റെ സഹായത്തോടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം കോലത്തുകര ശ്മശാനത്തില്‍ സംസ്കരിച്ചു. രാജനും വസന്തയുമാണ് മാതാപിതാക്കൾ. ഭാര്യ: സൗമ്യ.
https://www.facebook.com/Malayalivartha























