കേശവദാസപുരത്തെ ക്രൂരകൊലപാതകം.... പ്രതി ആദം അലിയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും....കൊലയ്ക്കു ഉപയോഗിച്ച ആയുധവും കവര്‍ന്ന സ്വര്‍ണവും കണ്ടെത്തുക ലക്ഷ്യം

കേശവദാസപുരത്തെ ക്രൂരകൊലപാതകം.... പ്രതി ആദം അലിയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും....കൊലയ്ക്കു ഉപയോഗിച്ച ആയുധവും കവര്‍ന്ന സ്വര്‍ണവും കണ്ടെത്തുക ലക്ഷ്യം.
കവര്‍ന്ന സ്വര്‍ണം എവിടെയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമയെ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ട്. ആദമിന്റെ കൈവശം ബാഗുണ്ടായിരുന്നെങ്കിലും കസ്റ്റഡിയിലെടുക്കുമ്പോള്‍ അതുണ്ടായിരുന്നില്ല. ഈ ബാഗിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നിരിക്കാം എന്നാണ് നിഗമനത്തിലുള്ളത്.
ആഭരണങ്ങള്‍, കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി എന്നിവ കണ്ടെത്തുകയാണ് തെളിവെടുപ്പിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്നലെ ശാസ്ത്രീയ പരിശോധന നടന്നു. വിരലടയാളം, സി.സി.ടി.വി. ഹാര്‍ഡ്ഡിസ്‌ക് ഉള്‍പ്പെടെ എടുത്തിട്ടുണ്ട്. അതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കും.
മനോരമയെ മാമിയെന്നാണ് വിളിച്ചിരുന്നതെന്ന് ആദം അലി പറഞ്ഞു. സ്നേഹത്തോടെയാണ് അവര്‍ പെരുമാറിയിരുന്നത്. കൃത്യം നടത്തിയത് വിശദമായി വിവരിച്ച പ്രതി സ്വര്‍ണം എന്ത് ചെയ്തുവെന്നു മാത്രം വിശ്വസനീയമായ മറുപടി നല്‍കിയിട്ടില്ല. ആദമിന് മലയാളം സംസാരിക്കാനറിയാം.
അന്വേഷണസംഘം ചോദ്യം ചെയ്യുമ്പോള്‍ മലയാളത്തിലായിരുന്നില്ല മറുപടി. മൂന്ന് മറുനാടന്‍ തൊഴിലാളികളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവര്‍ക്കൊപ്പവും അല്ലാതെയും ആദമിനെ ചോദ്യം ചെയ്‌തെങ്കിലും ആദം ഒഴികെയുള്ളവര്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ല.
"
https://www.facebook.com/Malayalivartha























