പോക്സോക്കേസ്: യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

പരിപ്പിള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. സംഭവത്തിൽ കല്ലുവാതുക്കൽ വരിഞ്ഞം വിജവിലാസത്തിൽ ബിനു (30) വാണ് പിടിയിലായത്. പോക്സോ നിയമപ്രകാരം ആണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം പെൺകുട്ടിയോട് ബിനു അതിക്രമം കാട്ടുകയും പിന്നാലെ വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ഇതോടെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തുടർന്ന് പാരിപ്പള്ളി എസ്എച്ച്ഒ അൽ ജബ്ബാറിന്റെ നേതൃത്വത്തിൽ എസ്ഐ ജി.സുരേഷ് കുമാർ, എഎസ്ഐ പ്രകാശ്, എസ്സിപിഒ മഞ്ചു, സിപിഒമാരായ അനൂപ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























