ഭാരതത്തിന് ബിഗ് സല്യൂട്ട്! സ്വതന്ത്ര ഇന്ത്യയുടെ വജ്രജൂബിലി വാര്‍ഷികം ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ന്നു, രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി; പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചരിത്ര പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് രാജ്യം

സ്വതന്ത്ര ഇന്ത്യയുടെ വജ്രജൂബിലി വാര്‍ഷികം ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതിന് പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. നിശ്ചയ ദാർഢ്യത്തോടെ മുന്നേറണം. സ്വാതന്ത്യ സമര സേനാനികളേയും അദ്ദേഹം അനുസ്മരിച്ചു. വി ഡി സവർക്കറേയും നരേന്ദ്ര മോദി പരാമർശിക്കുകയുണ്ടായി. 76ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പ് തന്നെ അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി, സഹ പ്രതിരോധ മന്ത്രി, പ്രതിരോധ സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കുകയുണ്ടായി. ത്രിവർണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് പ്രധാനമന്ത്രി എത്തിച്ചേർന്നത്. ചെങ്കോട്ടയിൽ എത്തിയ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയുണ്ടായി.ശേഷം ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. അതിനുശേഷം അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. വായു സേന ഹെലികോപ്ടറുകൾ ഈ സമയം പുഷ്പ വൃഷ്ടി നടത്തുകയുണ്ടായി.
അതേസമയം സ്വാതന്ത്ര്യസമരത്തിലെ പോരാളികളെ അനുസ്മരിച്ച അദ്ദേഹം ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കര്‍, സവര്‍ക്കര്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞു. എണ്ണമറ്റ പോരാളികള്‍ ബ്രിട്ടീഷുകാരെ വിറപ്പിച്ചു. അവരെ വണങ്ങുന്നുവെന്ന് പ്രധാനമന്ത്രി.ഇന്ത്യയുടെ നാരീശക്തിയിലും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായ. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഓര്‍ത്ത് നരേന്ദ്ര മോദി. നെഹ്‌റുവിനെ വണങ്ങുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം. ജീവന്‍ പണയംവെച്ചവരെ അനുസ്മരിക്കണം. അതിന് വേണ്ടിയാണ് അമൃത് മഹോത്സവ് എന്ന് മോദി പറയുകയുണ്ടായി.
'ഭീകരവാദം പലവട്ടം വെല്ലുവിളിയയുര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ട് തന്നെ' എന്നും അദ്ദേഹം പറഞ്ഞു, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വനിതകളെ പ്രത്യേകം സ്മരിക്കുകയുണ്ടായി. 'ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, അതാണ് നമ്മുടെ കരുത്ത്'. '75 വയസ്സിലേക്കുള്ള ഇന്ത്യയുടെ യാത്ര ഏറെ എളുപ്പമായിരുന്നില്ല. രാജ്യത്തിന്റെ മുന്നേറ്റം ഉയര്‍ച്ചയും താഴ്ച്ചയും അഭിമുഖീകരിക്കുകയുണ്ടായി. വിഭജനം ഓര്‍മ്മിച്ച് നരേന്ദ്ര മോദി. 1947ലെ ത്യാഗം ഓര്‍മിക്കണമെന്ന് പ്രധാനമന്ത്രി.
സ്വാതന്ത്ര്യസമര പോരാളികളോടുള്ള കടം വീട്ടണമെന്ന് പറഞ്ഞതിന് പിന്നാലെ ചരിത്ര ദിനത്തില്‍ പുതിയ വീക്ഷണത്തോടെ മുന്നോട്ട് പോകുകയും ചെയ്യും എന്നും പറഞ്ഞു. പുതിയ അധ്യായത്തിന് തുടക്കമെന്ന് പ്രധാനമന്ത്രി ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദന്‍ എന്നിവര്‍ക്കും പ്രധാനമന്ത്രിയുടെ ആദരം. 'ഗുരു അടക്കമുള്ളവര്‍ രാജ്യത്തിന്റെ ആത്മാവിനെ ജ്വലിപ്പിച്ചു'. ത്യാഗം ചെയ്തവരെ ഓര്‍ക്കേണ്ട ദിവസം. ചരിത്രം അവഗണിച്ചവരെയും ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി. രാജ്യത്തിന് വേണ്ടി പോരാടിയ ആദിവാസികളെ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha



























