'എം.ടി ഈ 90 വയസിലും തന്നാലാവും വിധം വായിക്കുന്നുണ്ട്. ഇറങ്ങുന്ന എല്ലാ പുസ്തകങ്ങളും വായിക്കണമെന്നൊന്നുമില്ല. അതാർക്കും പറ്റില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷെ അങ്ങനെ പുറത്തേക്ക് കൂടി വായന ചെല്ലുമ്പോഴേ അവിടെ ഉണ്ടാവുന്ന മാറ്റങ്ങൾ അറിയാൻ കഴിയു...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

ഇന്നത്തെ മലയാള എഴുത്തുകാർ തങ്ങളുടെ കൂട്ടുകാരുടേതല്ലാതെ മറ്റെന്തെങ്കിലും വായിക്കാറുണ്ടോ എന്നും സംശയമാണ്. ഇറങ്ങുന്ന എല്ലാ പുസ്തകങ്ങളും വായിക്കണമെന്നൊന്നുമില്ല. അതാർക്കും പറ്റില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷെ അങ്ങനെ പുറത്തേക്ക് കൂടി വായന ചെല്ലുമ്പോഴേ അവിടെ ഉണ്ടാവുന്ന മാറ്റങ്ങൾ അറിയാൻ കഴിയു എന്നും വ്യക്തമാക്കിക്കൊണ്ട് കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. മനോജ് വെള്ളനാട്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എം.ടി ഈ 90 വയസിലും തന്നാലാവും വിധം വായിക്കുന്നുണ്ട്. അതാണ് ആ ഇന്റർവ്യൂവിലെ ഹൈലൈറ്റായി എനിക്ക് തോന്നിയത്. മരിക്കും വരെ അദ്ദേഹം ഇഷ്ടമുള്ളത് വായിക്കട്ടെ.
ഇന്നത്തെ മലയാള എഴുത്തുകാർ തങ്ങളുടെ കൂട്ടുകാരുടേതല്ലാതെ മറ്റെന്തെങ്കിലും വായിക്കാറുണ്ടോ എന്നും സംശയമാണ്. ഇറങ്ങുന്ന എല്ലാ പുസ്തകങ്ങളും വായിക്കണമെന്നൊന്നുമില്ല. അതാർക്കും പറ്റില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷെ അങ്ങനെ പുറത്തേക്ക് കൂടി വായന ചെല്ലുമ്പോഴേ അവിടെ ഉണ്ടാവുന്ന മാറ്റങ്ങൾ അറിയാൻ കഴിയു.
ഇനി കൂട്ടുകാരെഴുതിയത് തന്നെ വിമർശന ബുദ്ധിയോടെ, ഒരു എഡിറ്ററുടെ മനസോടെ വായിക്കാൻ കഴിയുന്ന കൂട്ടുകാരുടെ അഭാവവും ഒരു പ്രശ്നമാണ്. അങ്ങനെയല്ലാത്ത കൂട്ടുകാർ വായിച്ചു കൈയടിച്ച എഴുത്ത് മികച്ചതാണെന്ന് എഴുത്തുകാരനും കരുതും. പിന്നെയത് ആരെങ്കിലും വിമർശിച്ചാൽ ഈഗോ ഹർട്ടാവും.
എം.ടി.യുടെ കാര്യത്തിലും അതാണിപ്പൊ സംഭവിക്കുന്നത്. ഒന്നുകിൽ അതിനെ പോസിറ്റീവ് ക്രിറ്റിസിസമായിട്ടെടുത്ത് സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കാം, അങ്ങനെ തോന്നിയാൽ മാത്രം. അല്ലെങ്കിൽ അത് നമ്മളെ പറ്റി അല്ലാന്ന് കരുതി അവഗണിക്കാം. അല്ലാതെ പുള്ളിയെ പൈങ്കിളിയെന്നും അമ്മാവൻ സിൻഡ്രമെന്നുമൊക്കെ വിളിച്ച് കളിയാക്കിയതു കൊണ്ട് അദ്ദേഹത്തിനൊന്നും നഷ്ടപ്പെടാനില്ല.
ഇന്ന് എഴുത്തുകാരുടെ സോഷ്യൽ മീഡിയ ഫാൻസ് അസോസിയേഷൻ, പ്രൊഫഷണൽ മാർക്കറ്റിംഗ് ഒക്കെ കാരണം പുസ്തക വ്യവസായത്തിന് കാര്യമായ ഉണർവ്വുണ്ടെങ്കിലും സാഹിത്യത്തിന് എം ടി പറഞ്ഞ പല പ്രശ്നങ്ങളും ഉള്ളതായി തന്നെയാണ് എനിക്കും തോന്നിയിട്ടുള്ളത്. എം.ടി.യുടേത് പോലെ തന്നെ, എന്റെയും വ്യക്തിപരമായ അഭിപ്രായം മാത്രമാണിത്. അതുകൊണ്ട് ആരെങ്കിലും പൊങ്കാലയിട്ടാൽ കണ്ടില്ലാന്ന് നടിക്കും..
https://www.facebook.com/Malayalivartha



























