കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച്ച: രക്ഷപെട്ടത് ദൃശ്യ വധക്കേസ് പ്രതി

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്‌ച്ച. ഇവിടെ അന്തേവാസിയായ കുപ്രസിദ്ധ കൊലക്കേസ് പ്രതി രക്ഷപെട്ടു. പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് 21 കാരിയായ ദൃശ്യയെ വിനീഷ് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. മാത്രമല്ല ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വിളിച്ചുണർത്തി പലവട്ടം കുത്തുകയായിരുന്നു.
ഇതേതുടർന്ന് കേസിൽ അറസ്റ്റിലായ വിനീഷ് സബ് ജയിലിൽ റിമാൻഡിൽ കഴിയവെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മാത്രമല്ല കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനെ തുടർന്നാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha



























