കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ചവറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുഅപകടം. അപകടത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. വടക്കുംതല കൊച്ചുവീട്ടില്‍ തെക്കതില്‍ ശിവന്‍കുട്ടിയുടെയും സിന്ധുവിന്റെയും മകള്‍ അഖിലാ ശിവനാണ് (14) മരിച്ചത്.
വടക്കുംതല ചാമ്പക്കടവ് ചുമട് താങ്ങി മുക്കിനു സമീപമാണ് സംഭവം. ഇന്നലെ ഉച്ചയക്ക് രണ്ടിനാണ് അപകടം നടന്നത്. സഹോദരനൊപ്പം ബൈക്കില്‍ അമ്മയുടെ വീട്ടില്‍ പോയി തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടയില്‍ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അതേസമയം ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് അഖിലയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വടക്കുംതല എസ്വിപിഎംഎച്ച്എസ് വിദ്യാർത്ഥിനിയാണ് അഖില. സഹോദരങ്ങള്‍: അഖില്‍, ആതിരാ ശിവന്.
https://www.facebook.com/Malayalivartha



























