രോഗബാധിതയായ അമ്മയുടെ കാല് മുറിക്കണമെന്ന് വൈദ്യൻ: മനംനൊന്ത് വീടിന് സമീപത്തെ ടവറിന് മുകളിൽ തൂങ്ങി മരിച്ച് അമ്മയും, മകനും

കാല് മുറിക്കുന്നതിൽ മനംനൊന്ത് അമ്മയും മകനും തൂങ്ങി മരിച്ചു. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
അസുഖബാധിതയായ ദേവി ചികിത്സയ്ക്കായി ഞായറാഴ്ച കോഴിക്കോട്ടെ ഒരു വൈദ്യരുടെ അടുത്തു പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്കു വിളിച്ചറിയിച്ചിരുന്നു.
രാത്രി ഏറെ വൈകിയും ഇരുവരും വീട്ടിൽ എത്താതിരുന്നതോടെ എട്ടു മണിയോടെ ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി. നാട്ടുകാർ നടത്തിയ തിരച്ചിലാണ് പുലർച്ചെ മൂന്നരയോടെ ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജിത് കുമാർ അവിവാഹിതനാണ്.
https://www.facebook.com/Malayalivartha



























