സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകം: മരുത റോഡ് പഞ്ചായത്തിൽ ഹർത്താൽ ; വെട്ടിക്കൊന്ന സംഘത്തിലെ 3 പ്രതികൾ കസ്റ്റഡിയിൽ

സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടുന്നതിനിടെ മലമ്പുഴ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് സി പി എം ഹർത്താൽ പ്രഖ്യാപിച്ചു. പാലക്കാട് കൊട്ടേക്കാട് കുന്നങ്കാട് സ്വദേശി ഷാജഹാന്‍(40) ആണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. സംഭവത്തെ തുടർന്ന് മരുത റോഡ് പഞ്ചായത്തിലാണ് സി പി എം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി 9.15ഓടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. തുടര്ന്നുണ്ടായ ആക്രമണത്തിൽ ഷാജഹാൻറെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഉടനെ ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം 6 പേരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഇതില്‍ 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിൽ നേരത്തേ കൊലപാതകക്കേസിൽ ശിക്ഷിയ്ക്കപ്പെട്ടവരും ഉണ്ടെന്നാണ് വിവരം. മാത്രമല്ല ബി ജെ പി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്.
https://www.facebook.com/Malayalivartha



























