പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെ പിഴവ്; പാതി പൊങ്ങിയ ദേശീയ പതാക ചുറ്റിയ കയറിൽ കുടുങ്ങി! താഴെയിറക്കിയ പതാക ഉയർത്തിയത് പൊലീസ് ഉദ്യോഗസ്ഥർ

പത്തനംതിട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയതിൽ പിഴവ് സംഭവിക്കുകയുണ്ടായി. മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചിരുന്നത്. പാതി പൊങ്ങിയ ദേശീയ പതാക, ചുറ്റിയ കയറിൽ കുടുങ്ങുകയാണ് ചെയ്തത്. പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ പതാക താഴെ ഇറക്കുകയുണ്ടായി.
അതോടൊപ്പം തന്നെ പതാക കെട്ടിയതിലെ അപാകത പരിഹരിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. മന്ത്രി വീണ ജോർജും ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്യുകയുണ്ടായി.
കൂടാതെ സ്വാതന്ത്ര്യത്തിന്റെ തലേന്നും ചിലർ നാടിന്റെ സമാധാനം തല്ലിക്കെടുത്താൻ ശ്രമിക്കുന്നു എന്നത് അപലപനീയമാണെന്ന് തുടർന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മന്ത്രി പറയുകയുണ്ടായി. നേരത്തെ മന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























