ആകാശഗംഗയിലെ അത്ഭുതങ്ങളെ തൊട്ടറിയുന്ന അത്യാധുനിക ഉപഗ്രഹങ്ങൾ മുതൽ അറബിക്കടലിൻ്റെ വിരിമാറിൽ സുരക്ഷയുടെ കവചം തീർക്കുന്ന ഐഎൻഎസ് വിക്രാന്ത് വരെ നിർമ്മിക്കുന്ന ആത്മനിർഭര ഭാരതമാണ് നമ്മുടെ രാഷ്ട്രം; അടിച്ചാൽ തിരിച്ചടിക്കുന്നതിൽ അൽപ്പം പോലും പിശുക്ക് കാണിക്കാത്ത സൈനിക ശക്തിയും അസ്ത്രവേഗത്തിൽ കുതിക്കുന്ന അടിസ്ഥാന സൗകര്യ വികസനവും ഏതൊരു ഇന്ത്യൻ പൗരനും ആത്മവിശ്വാസം നൽകുന്നു; സ്വാതന്ത്ര്യ ദിനത്തിൽ ശ്രദ്ധേയമായ കുറിപ്പുമായി സന്ദീപ് ജി

75 വർഷത്തെ യാത്രയിൽ നാം ലോകത്തെ പ്രധാന രാഷ്ട്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. ഇന്ന് ഇന്ത്യയുടെ ശബ്ദം ശ്രവിക്കാൻ ലോകം കാതോർക്കുന്നു . സ്വാതന്ത്ര്യ ദിനത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
75 വർഷത്തെ യാത്രയിൽ നാം ലോകത്തെ പ്രധാന രാഷ്ട്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. ഇന്ന് ഇന്ത്യയുടെ ശബ്ദം ശ്രവിക്കാൻ ലോകം കാതോർക്കുന്നു . ആകാശഗംഗയിലെ അത്ഭുതങ്ങളെ തൊട്ടറിയുന്ന അത്യാധുനിക ഉപഗ്രഹങ്ങൾ മുതൽ അറബിക്കടലിൻ്റെ വിരിമാറിൽ സുരക്ഷയുടെ കവചം തീർക്കുന്ന ഐഎൻഎസ് വിക്രാന്ത് വരെ നിർമ്മിക്കുന്ന ആത്മനിർഭര ഭാരതമാണ് നമ്മുടെ രാഷ്ട്രം .
അഭ്രപാളികളിൽ വിസ്മയം തീർക്കുന്ന സിനിമകളും അന്താരാഷ്ട്ര വേദികളിൽ മെഡൽ കൊയ്യുന്ന കായിക താരങ്ങളും ഇന്ന് നമുക്ക് അഭിമാനമാണ് . അടിച്ചാൽ തിരിച്ചടിക്കുന്നതിൽ അൽപ്പം പോലും പിശുക്ക് കാണിക്കാത്ത സൈനിക ശക്തിയും അസ്ത്രവേഗത്തിൽ കുതിക്കുന്ന അടിസ്ഥാന സൗകര്യ വികസനവും ഏതൊരു ഇന്ത്യൻ പൗരനും ആത്മവിശ്വാസം നൽകുന്നു. പഴയ മൂന്നാം ലോക രാഷ്ട്രമല്ല ,കൊണ്ടും കൊടുത്തും എഴുപത്തഞ്ചിൻ്റെ അനുഭവക്കരുത്തിൽ ശക്തിശാലിയായ ഇന്ത്യയാണ് . അഭിമാനത്തോടെ നമുക്ക് മൂവർണക്കൊടി നെഞ്ചോട് ചേർക്കാം. ഭാരത് മാതാ കീ ജയ്
https://www.facebook.com/Malayalivartha



























