Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കേരളത്തിലെ സഖാക്കന്മാര്‍ സര്‍വ്വകലാശാലകളില്‍ തിരുകിക്കയറ്റിയ ഭാര്യമാരുടെ ലിസ്റ്റ് ഇതാ..കണ്ണുതുറന്ന് കാണൂ..

23 AUGUST 2022 12:17 PM IST
മലയാളി വാര്‍ത്ത

സഖാക്കന്മാരുടെ ഭാര്യമാരുടെ അനധികൃത നിയമന വിവാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങയതല്ല. ഭാര്യമാരെ ജോലിയ്ക്ക് വിട്ട് മുഴുവന്‍ സമയം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് കേരളത്തിലെ പല രാഷ്ട്രീയ പ്രവര്‍ത്തകരും. ചുരുക്കം ചിലര്‍ മാത്രമാണ് പൊതു പ്രവര്‍ത്തനത്തോടൊപ്പം ജോലിചെയ്യുന്നത്. തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സമയത്ത് മാത്രമേ ഭാര്യമാരെ ഉന്നത പദവികളിലേയ്ക്ക് തിരുകി കയറ്റാന്‍ ഇവര്‍ക്ക് സാധിക്കുകയുള്ളു..

അതുകൊണ്ടുതന്നെ. രാഷ്ട്രീയക്കാരന്റെ ഭാര്യയാണ് എന്നത് ഒരു അയോഗ്യതയാകുന്നത് എങ്ങനെ എന്ന സഖാക്കന്മാരുടെ ചോദ്യത്തിന് ഇവിടെ ഒരു പ്രസക്തിയും ഇല്ല. പിന്നെ ഒരു കാര്യം ഇവരുടെ ഭാര്യമാരൊക്കെ പ്രസ്തുത തസ്തികയ് വേണ്ടിയുള്ള അടിസ്ഥാന യോഗ്യതയുള്ളവരൊക്കെ തന്നെയായിരിക്കും അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. പക്ഷേ, ഇവരേക്കാളൊക്കെ വളരെ ഉയര്‍ന്ന യോഗ്യതകളുള്ളവര്‍. ഇവരുടെ ഇടപെടലുകള്‍ കൊണ്ട് പുറത്താക്കപ്പെടും. അത്തരത്തില്‍ ഇടതു പക്ഷത്തിനുള്ളില്‍ വിവാദമാക്കപ്പെട്ടവര്‍ നിരവധിയുണ്ട്. അതില്‍ ചിലരുടെ ലിസ്റ്റാണിത്.

കേരള യൂണിവേഴ്‌സിറ്റിയില്‍ പി.കെ. ബിജുവിന്റെ ഭാര്യ, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ പി. രാജീവിന്റെ ഭാര്യ, കാലടി യൂണിവേഴ്‌സിറ്റിയില്‍ എം.ബി രാജേഷിന്റെ ഭാര്യ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കെ.കെ രാഗേഷിന്റെ ഭാര്യ. വ്യവസായമന്ത്രി പി രാജീവിന്റെ ഭാര്യ വാണി കേസരിയെ കൊച്ചിന്‍ സര്‍വകലാശാല ലീഗ് ഓഫ് തോട്ടില്‍ ഡയറക്ടറായി നിയമിച്ചതുമൊക്കെ എല്ലാം വിവാദമാക്കപ്പെട്ട നിയമനങ്ങളാണ്. എന്നാല്‍ രാജീവിന്റെ ഭാര്യയെ ഗവര്‍ണ്ണര്‍ക്ക് പുറത്താക്കാന്‍ കഴിയില്ല. കാരണം ഇക്കാര്യം മാത്രം കോടതി തീര്‍പ്പാക്കിയതാണ്. വാണിയ്‌ക്കെതിരെ ഡോ സോണിയ കെ ദാസ് സമര്‍പ്പിച്ച അപ്പില്‍ ജസ്റ്റീസുമാരായ എ ജയശങ്കരന്‍ നമ്പ്യാര്‍, സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു. അതുകൊണ്ട് തന്നെ രാജീവിന്റെ ഭാര്യയുടെ നിയമനം ഗവര്‍ണ്ണര്‍ക്ക് പരിശോധിക്കാന്‍ കഴിയില്ല.

ബാക്കിയുള്ളവരുടെ നിയമനം അങ്ങനെയല്ല. ഈ നിയമനങ്ങളെല്ലാം പരാതിയായി ഗവര്‍ണ്ണറുടെ മുമ്പിലുണ്ട്. അതുകൊണ്ട് തന്നെ പരിശോധന നടത്തുന്നതില്‍ വേറെ പ്രശ്‌നങ്ങളുമില്ല. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ രാകേഷിന്റെ ഭാര്യ പ്രിയാ വര്‍ഗ്ഗീസിന്റെ നിയമനം ഗവര്‍ണ്ണര്‍ തടഞ്ഞതോടുകൂടി കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണെന്ന സൂചനയാണ് ഗവര്‍ണര്‍ നല്‍കുന്നത്.

മേല്‍പ്പറഞ്ഞ നേതാക്കളുടെയെല്ലാം ഭാര്യമാരുടെ നിയമനങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും പ്രിയാ വര്‍ഗീസിന്റെ നിയമനമാണ് ഇതില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്. അതിന് കാരണം അദ്ധ്യാപന പരിചയക്കുറവിലെ പ്രശ്‌നങ്ങളാണ്.

മുന്‍ എംപിയും സിപിഎം നേതാവുമായ പി കെ ബിജുവിന്റെ ഭാര്യയ്ക്ക് കേരള സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ്‌റ് പ്രൊഫസറായി നിയമനം നല്‍കിയത് ഏറെ വിവാദത്തിലായിരുന്നു. 2020 ലായിരുന്നു ഈ വിവാദം അഭിമുഖത്തില്‍ പങ്കെടുത്ത ഉയര്‍ന്ന യോഗ്യതയുള്ളവരെ തഴഞ്ഞ് വിജി വിജയന് നിയമനം നല്‍കിയെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ബയോ കെമിസ്ട്രി വിഭാഗത്തിലേക്ക് നടന്ന നിയമനമാണ് വിവാദമായിരിക്കുന്നത്. ഉയര്‍ന്ന യോഗ്യതയും നിരവധി ഗവേഷണ പ്രബന്ധവുമുള്ള നൂറോളം ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് പി കെ ബിജുവിന്റെ ഭാര്യ വിജി വിജയന് രാഷ്ട്രീയ പിന്‍ബലത്തിന്റെ പേരില്‍ നിയമനം നല്‍കിയെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി.

അതുപോലെതന്നെ പി.കെ.ബിജുവിന്റെ ഭാര്യ അസി.പ്രഫസര്‍ നിയമനത്തിനു കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ ഡേറ്റാ തട്ടിപ്പ് നടന്നതായും ആരോപണം ഉയര്‍ന്നിരുന്നു ഇതിനെത്തുടര്‍ന്ന് തനിക്ക് പറ്റിയ വീഴ്ച മാപ്പാക്കണമെന്നു വ്യക്തമാക്കി ബ്രിട്ടിഷ് ജേണല്‍ ഓഫ് ഫാര്‍മക്കോളജി പ്രസാധകര്‍ക്ക് അവര്‍ തിരുത്തല്‍രേഖകള്‍ സമര്‍പ്പിച്ചതായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച രേഖകള്‍ കമ്മിറ്റി പുറത്തുവിടുകയും ചെയ്തു. ഗവേഷണ മേല്‍നോട്ടം വഹിച്ച പ്രഫസറും നിയമനം നേടിയ അസി.പ്രഫസറും ആരോപണം ഉയര്‍ന്ന ശേഷമാണ് വീഴ്ച ചൂണ്ടിക്കാട്ടി പ്രസാധകരോട് ക്ഷമാപണം നടത്തിയതെന്നു വ്യക്തമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. നൂറ്റിഇരുപതോളം അപേക്ഷകരില്‍ ഉയര്‍ന്ന യോഗ്യതയും ഗവേഷണ പ്രസിദ്ധീകരണങ്ങളും അധ്യയന പരിചയമുള്ള ഒട്ടേറെ പേരെ ഒഴിവാക്കിയാണ് ഒന്നാം റാങ്ക് നല്‍കിയതെന്നാണ് കമ്മിറ്റി ആരോപിച്ചത്

അതുപോലെ തന്നെയാണ് കാലടിയില്‍ നിയമനം നേടിയ എബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയും വിവാദത്തില്‍ പെട്ടത്. തന്റെ ഭാര്യ നിനിത കണിച്ചേരിക്ക് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചതിനെച്ചൊല്ലിയുള്ള വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ മറുപടിയുമായി സിപിഎം നേതാവ് എംബി രാജേഷ് എത്തിയിരുന്നു. നിനിതയുടെ നിയമനം അട്ടിമറിക്കാന്‍ ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന വിഷയവിദഗ്ധരായ മൂന്നുപേര്‍ ഉപജാപം നടത്തിയെന്നാണ് അദ്ദേഹം ആരോപിച്ചു.

ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന മൂന്നു പേരുടെ വ്യക്തിതാല്‍പ്പര്യം സംരക്ഷിക്കാന്‍ മൂന്ന് തലത്തിലുള്ള ഉപജാപം നടന്നു. നിനിത ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രമം നടന്നു. നിനിതയുടെ പിഎച്ച്ഡി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ അത് തെറ്റാണെന്ന് വ്യക്തമായിരുന്നു. പിഎച്ച്ഡിക്കെതിരായി കേസുണ്ടെന്ന് ആക്ഷേപമുണ്ടായി. അതും തെറ്റാണെന്ന് തെളിഞ്ഞു. ഇന്റര്‍വ്യൂവിലും ഇത്തരം ശ്രമം നടന്നുവെന്നും ആരോപിക്കപ്പെട്ടിരുന്നു

മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിനിതയെ നിയമിച്ചതിനെതിരെ നിയമന റാങ്ക് പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയ ഡോ. വി ഹിക്മത്തുള്ള ചാന്‍സലറായ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. യോഗ്യതയുള്ള തന്നെ മറികടന്നാണ് നിനിതയ്്ക്കു മുസ്ലിം വിഭാഗത്തില്‍ നിയമനം നല്‍കിയിരിക്കുന്നതെന്നാണ് ഹിക്മത്തുള്ളയുടെ പരാതി. നിയനമനം റദ്ദാക്കി പുതിയ അഭിമുഖം നടത്തണമെന്നും ഹിക്മത്തുള്ള പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേകാര്യം ചൂണ്ടിക്കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ഫോറവും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഇപ്പോഴത്തെ സജീവ ചര്‍ച്ചാവിഷയം തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ അദ്ധ്യാപികയായിരുന്ന പ്രിയ വര്‍ഗീസ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ്. ഈ നിയമനം ചട്ടം മറികടന്നാണ് എന്നതാണ് ആക്ഷേപം. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അദ്ധ്യാപന പരിചയം അവര്‍ക്ക് ഇല്ല എന്നതാണ് പരാതി. ഇതിനൊപ്പം റിസര്‍ച്ച് സ്‌കോറും ഇല്ല..

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഭരണകക്ഷിയുടെ പ്രമുഖ നേതാവ് എന്നീ നിലകളില്‍ കെ.കെ. രാഗേഷിനുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചട്ടങ്ങളെ അട്ടിമറിച്ചാണ് പ്രിയ വര്‍ഗീസിന്റെ നിയമനമെന്നും യൂണിവേഴ്‌സിറ്റി വി സി ഗോപിനാഥ് രവീന്ദ്രന്‍ അതിന് ഒത്താശ ചെയ്‌തെന്നുമാണ് ആരോപണം. ഗോപിനാഥ് രവീന്ദ്രന് വി സി ആയി പുനര്‍ നിയമനം നല്‍കിയതിനുള്ള പ്രത്യുപകാരമാണ് ഇതെന്നും പരാതി ഉയര്‍ന്നു. ഇത് പരിഗണിച്ചാണ് ഗവര്‍ണ്ണര്‍ നിയമന നടപടികള്‍ റദ്ദാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends