Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികളുടെ ലഹരിമരുന്നുവേട്ട.... മലയാളി യാത്രക്കാരന്‍ പിടിയില്‍, ബാഗേജിന്റെ അടിഭാഗത്ത് പ്രത്യേകം അറയുണ്ടാക്കി മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍, പിടിയിലായ ആള്‍ മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുള്ളതായി സൂചന, ഇന്ന കോടതിയില്‍ ഹാജരാക്കും

22 AUGUST 2022 08:48 AM IST
മലയാളി വാര്‍ത്ത

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്നുവേട്ട.... മലയാളി യാത്രക്കാരന്‍ പിടിയില്‍, ബാഗേജിന്റെ അടിഭാഗത്ത് പ്രത്യേകം അറയുണ്ടാക്കി മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍.

18 കിലോ മെഥാക്വിനോളുമായാണ് മലയാളി യാത്രക്കാരന്‍ പിടിയിലായത്. സിംബാബ്‌വേയില്‍നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായര്‍ (55) ആണ് മയക്കുമരുന്നുമായി പിടിയിലായത്.


ഇയാളില്‍ നിന്ന് മയക്കുമരുന്ന് ഏറ്റുവാങ്ങാനായി ഡല്‍ഹിയില്‍ കാത്തുനിന്ന നൈജീരിയന്‍ യുവതി 'യുകാമ ഇമ്മാനുവേല ഒമിഡും' ഡല്‍ഹിയില്‍ കസ്റ്റംസിന്റെ പിടിയിലായി. ഇവരില്‍നിന്ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി നൈജീരിയന്‍ യുവതിയെ കൊച്ചിയില്‍ കൊണ്ടുവരും.

ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങി, എയര്‍ ഏഷ്യ വിമാനത്തില്‍ ഡല്‍ഹിക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് സിയാല്‍ സുരക്ഷാ വിഭാഗം മുരളീധരന്‍ നായരെ പിടികൂടിയത്.

 


സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. മൊത്തം എട്ട് പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. സിയാലിന്റെ അത്യാധുനിക 'ത്രീഡി എം.ആര്‍.ഐ.' സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് കണ്ടെത്തിയത്.

പിടിച്ചെടുത്ത മെഥാക്വിനോളിന് അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപയോളം വില വരും. മയക്കുമരുന്ന് വിശദ പരിശോധനയ്ക്കായി കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. മുരളീധരന്‍ നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


അതേസമയം മെഥാക്വിനോളുമായി കൊച്ചിയില്‍ പിടിയിലായ മുരളീധരന്‍ നായര്‍ മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുള്ളതായി സൂചന. ഇയാള്‍ ഇതിനുമുമ്പ് അഞ്ച് വട്ടം സിംബാബ്‌വേയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനാണ് സിംബാബ്‌വേയിലേക്ക് പോയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. സിംബാബ്‌വേയിലെ ഹരാരെയില്‍നിന്നാണ് ഇയാള്‍ക്ക് മെഥാക്വിനോള്‍ കൈമാറിയിരിക്കുന്നത്. മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിച്ചു കൊടുക്കാനായിരുന്നു നിര്‍ദേശം.



ഇയാളെ പിടികൂടിയ ഉടന്‍തന്നെ കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരം കൈമാറിയതനുസരിച്ച് ഡല്‍ഹിയില്‍ തിരച്ചില്‍ നടത്തിയതിനാലാണ് നൈജീരിയന്‍ യുവതി പിടിയിലായത്.

മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിച്ചുനല്‍കുന്നതിന് മുരളീധരന്‍ നായര്‍ക്ക് രണ്ട് ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് പ്രതിഫലം. സിംബാബ്‌വേ, ദോഹ, കൊച്ചി എന്നിവിടങ്ങളിലെ പരിശോധനയില്‍ കണ്ടെത്താതിരുന്ന മയക്കുമരുന്നാണ് സിയാല്‍ സുരക്ഷാ വിഭാഗം കണ്ടെത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (9 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (18 minutes ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (23 minutes ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (29 minutes ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (53 minutes ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (55 minutes ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (1 hour ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (1 hour ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (1 hour ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (1 hour ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (2 hours ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (2 hours ago)

Malayali Vartha Recommends