Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

'കമ്മികളുടെ നിഘണ്ടുവിൽ നയവഞ്ചകനും സംസ്ഥാനദ്രോഹിയുമായ ജയശങ്കർ വക്കീൽ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോർട്ട് ദാ ദിങ്ങനെ പൊക്കിപ്പിടിച്ചു കാണിക്കുന്നത് വരട്ടുതത്വവാദമാണ്.... കുട്ടികളുടെ ഭാവി വച്ച് ഇങ്ങനെ തേർഡ് റേറ്റഡ് പ്രതിഷേധം നടത്തുന്നതിനേക്കാൾ എത്രയോ മടങ്ങ് ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ചെയ്യാമായിരുന്നു ഈ ആറ് പേർക്കും...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

22 AUGUST 2022 02:17 PM IST
മലയാളി വാര്‍ത്ത

2019ഫെബ്രുവരിയിൽ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസ് പരിശോധന ക്യാമ്പിൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്കു ലഭിച്ച 165 ആൻസർ ബുക്കിൽ വെറും 35 എണ്ണം നോക്കി മാർക്കിട്ടു; ബാക്കി 130 എണ്ണം തിരിച്ചു കൊടുത്തുവെന്ന് കാണിച്ച് അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറുകയാണ്. ഇതേതുടർന്ന് പ്രതികരണവുമായി അഞ്ചു പാർവതി പ്രഭീഷ് രംഗത്ത് എത്തുകയുണ്ടായി.

കുട്ടികളുടെ ഭാവി വച്ച് ഇങ്ങനെ തേർഡ് റേറ്റഡ് പ്രതിഷേധം നടത്തുന്നതിനേക്കാൾ എത്രയോ മടങ്ങ് ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ചെയ്യാമായിരുന്നു ഈ ആറ് പേർക്കും. പാവപ്പെട്ട വിദ്യാർത്ഥികളുടെ ആറ് മാസം നഷ്ടപ്പെടുത്തിയതിലൂടെ ഇവർ പൊതുസമൂഹത്തിന് നല്കിയ സന്ദേശം തീർത്തും നെഗറ്റീവാണ്. വിദ്യ കൊണ്ടറിയേണ്ടതറിയാതെ, വിദ്വാൻമാരായ് നടിച്ച് നടക്കുന്നിതു ചിലർ" ! പൂന്താനത്തിൻ്റെ വരികൾ എത്രമാത്രം അർത്ഥവത്താണ് അല്ലേ? എന്നും അവർ ചോദിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കമ്മികളുടെ നിഘണ്ടുവിൽ നയവഞ്ചകനും സംസ്ഥാനദ്രോഹിയുമായ ജയശങ്കർ വക്കീൽ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോർട്ട് ദാ ദിങ്ങനെ പൊക്കിപ്പിടിച്ചു കാണിക്കുന്നത് വരട്ടുതത്വവാദമാണ്. ഫാസിസത്തിനെതിരെ 24x7 സമയവും മാറ്റിവച്ച വിപ്ലവ സമരനേതാക്കൾക്ക് ഉത്തരകടലാസ് മൂല്യനിർണ്ണയത്തിനൊക്കെ എവിടെയാണ് സമയം ? അല്ലെങ്കിൽ തന്നെ കേരളവർമ്മ കോളേജിൽ പണിയെടുക്കുന്ന പലർക്കും വിയർപ്പിൻ്റെ അസ്കിത ഉള്ളതാണ്. നവോത്ഥാന - പുരോഗമന - വിപ്ലവ ഭാവി തലമുറയെ മൂശയിലിട്ട് വാർത്തെടുക്കുന്ന തിരക്കിനിടയിൽ എന്ത് ആൻസർ ഷീറ്റ്? എന്ത് പരീക്ഷാഫലം?

2019 ഫെബ്രുവരിയിൽ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസ് പരിശോധന ക്യാമ്പിൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്കു ലഭിച്ച 165 ആൻസർ ബുക്കിൽ വെറും 35 എണ്ണം മാത്രം നോക്കി മാർക്കിട്ടു ബാക്കി 130 എണ്ണം തിരിച്ചു കൊടുത്തത് ഒരു പ്രതിഷേധത്തിൻ്റെ ഭാഗമാണെന്ന ന്യായീകരണ ക്യാപ്സ്വൂൾ കണ്ടിരുന്നു. യു കെ ജി സെൻ്ററിൽ എറിഞ്ഞ ഓലപ്പടക്കം പോലെ നനഞ്ഞ ന്യായീകരണമായി പോയി അത്. യൂണിവേഴ്സിറ്റിയുടെ നിയമനങ്ങളിൽ മാത്രമാണ് അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതെന്നൊരു തെറ്റിദ്ധാരണയുണ്ടായിരുന്നു പാവം ജനങ്ങൾക്ക്. ഏതായാലും വക്കീൽ പോസ്റ്റിട്ടതോടെ, ആ പോസ്റ്റിനു കീഴെ ന്യായീകരണവുമായി അതിലൊരു അപ്രൊ ( അസി. പ്രൊഫ) വന്നതോടെ ആ തെറ്റിദ്ധാരണ അങ്ങ് മാറി. ക്യാമ്പിൽ മൂല്യനിർണ്ണയത്തിന് ഹാജരാക്കാത്ത അധ്യാപകരുടെ കാര്യമൊന്നും പറയാത്ത ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത് 165 ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യേണ്ടിയിരുന്നിടത്ത് വെറും 35 എണ്ണം മാത്രം നടത്തി മാതൃകയായ ആറ് അദ്ധ്യാപകരെ കുറിച്ചും ഇവരുടെ മാതൃകാപരമായ നടപടിയിലൂടെ റിസൽട്ട് പ്രഖ്യാപനം ആറ് മാസം വൈകിയെന്നുമാണ്.

ഇനി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കാത്തവർക്കെതിരെ പ്രതിഷേധ സൂചകമായി 35 ഉത്തരക്കടലാസ് മൂല്യനിർണ്ണയം നടത്തിയെന്ന ക്യാപ്സ്യൂളിനെ താങ്ങുന്നവരോടാണ് - 2019ല്‍ ഇവർ സല്യൂട്ടടിക്കുന്ന സർക്കാർ തന്നെ ആയിരുന്നല്ലോ ഭരണത്തില്‍! ആ സര്‍ക്കാരില്‍ വിഷയം പറഞ്ഞ് ശിക്ഷാനടപടികള്‍ എടുപ്പിക്കാന്‍ എന്തേ ഈ അദ്ധ്യാപക സിങ്കങ്ങൾക്ക് കഴിഞ്ഞില്ല? അതിനെതിരെ നടപടി എടുപ്പിക്കാൻ കഴിയാത്ത ഇടതുപക്ഷ അദ്ധ്യാപക സംഘടനയെ പിന്നെന്തിന് കൊള്ളാം? അതു പോലെ തന്നെ മൂല്യനിർണ്ണയ ക്യാമ്പിൽ അദ്ധ്യാപകർ പങ്കെടുക്കുന്നില്ല എന്ന് കാട്ടി വി.സിക്ക് എന്തുകൊണ്ട് കത്തു നൽകിയില്ല?

കുട്ടികളുടെ ഭാവി വച്ച് ഇങ്ങനെ തേർഡ് റേറ്റഡ് പ്രതിഷേധം നടത്തുന്നതിനേക്കാൾ എത്രയോ മടങ്ങ് ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ചെയ്യാമായിരുന്നു ഈ ആറ് പേർക്കും. പാവപ്പെട്ട വിദ്യാർത്ഥികളുടെ ആറ് മാസം നഷ്ടപ്പെടുത്തിയതിലൂടെ ഇവർ പൊതുസമൂഹത്തിന് നല്കിയ സന്ദേശം തീർത്തും നെഗറ്റീവാണ്. വിദ്യ കൊണ്ടറിയേണ്ടതറിയാതെ, വിദ്വാൻമാരായ് നടിച്ച് നടക്കുന്നിതു ചിലർ" ! പൂന്താനത്തിൻ്റെ വരികൾ എത്രമാത്രം അർത്ഥവത്താണ് അല്ലേ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (8 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (17 minutes ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (22 minutes ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (28 minutes ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (52 minutes ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (54 minutes ago)

KASARGOD ഞെട്ടലോടെ നാട്  (59 minutes ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (1 hour ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (1 hour ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (1 hour ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (1 hour ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (2 hours ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (2 hours ago)

Malayali Vartha Recommends