ചാൻസലറുടെ അധികാരം വെട്ടി കുറയ്ക്കുന്ന ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും; ഉപദേശക സമിതിയുടേതാണ് ഈ തീരുമാനം; ഗവർണർക്കെതിരെ പരസ്യ പോരാട്ടത്തിന് ഒരുങ്ങി സർക്കാർ

ഗവർണർക്കെതിരെ പരസ്യ പോരാട്ടത്തിന് ഒരുങ്ങുകയാണ് സർക്കാർ. ചാൻസലറുടെ അധികാരം വെട്ടി കുറയ്ക്കുന്ന ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും ഗവർണറുമായുള്ള പോരാട്ടം ശക്തമാക്കുകയാണ് സർക്കാർ ഈ നീക്കത്തിലൂടെ. ബിൽ ബുധനാഴ്ച തന്നെ അവതരിപ്പിക്കും. ഉപദേശക സമിതിയുടേതാണ് ഈ തീരുമാനം. എന്നാൽ ഈ ബിൽ എതിർക്കും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സർക്കാർ ഗവർണർ പോരിൽ കക്ഷി ചേരാൻ ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിസിയെ ക്രിമിനൽ എന്ന് വിളിച്ചതിനോട് യോജിക്കുന്നില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി. . ഗവർണറിനും സർക്കാറിനും ഇടയിൽ ഇടനിലക്കാരൻ ഉണ്ടെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി..എന്തായാലും ചാൻസലറുടെ അധികാരം വെട്ടി കുറയ്ക്കുന്ന ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിലൂടെ ഗവർണർക്കെതിരെയുള്ള പോരാട്ടം കടുപ്പിക്കുകയാണ് സർക്കാർ .
അതേസമയം വിസിയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് ജി വാര്യർ. ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവരെ സംരക്ഷിക്കുകയും ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്ത കണ്ണൂർ വിസിയെ ക്രിമിനൽ എന്നല്ലാതെ കരുണൻ എന്ന് വിളിക്കാൻ പറ്റുമോയെന്ന ചോദ്യമാണ് സന്ദീപ് ജി വാര്യർ ഉന്നയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























