ഒറ്റനോട്ടത്തിൽ കണ്ടാൽ മരുന്നിന്‍റെ കവര്‍ തന്നെ...ഒന്നുകൂടി സൂക്ഷിച്ച് നോക്കുമ്പോഴാണ് ഇതൊരു കല്യാണക്കത്താണെന്ന് മനസിലാകുക. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന വരനും വധുവും അവരുടെ കല്യാണക്കത്ത് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചന ചെന്നത്തിയതാകട്ടെ പുതുമയാർന്ന ആശയത്തിലേക്കും..... മരുന്ന് കവറിന്‍റെ മോഡലിലാണ് ഇരുവരും കല്യാണക്കത്ത് തയ്യാറായിരിക്കുന്നത്!!!

ഹർഷ് ഗോയങ്ക എന്നയാളാണ് കൗതുകകരമായ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. 'രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി ക്ഷണക്കത്തുളെ പുതുമയുള്ളതാക്കാൻ ശ്രമിക്കുന്നരാണ് ഇന്ത്യക്കാർ. എന്നാൽ മരുന്നുകവറിന്റെ രൂപത്തിലുള്ള ക്ഷണക്കത്ത് ഇതാദ്യമായിരിക്കും കാണുന്നത്. ഇതൊരു ഫാർമസിസ്റ്റിന്റെ കല്യാണക്കത്താണ്, ആളുകൾ സർഗാത്മകമായി ചിന്തിക്കുന്നു. എന്ന അടികുറിപ്പോടെയാണ് ഹർഷ് ഗോയിൻക ചിത്രം പങ്കുവെച്ചത്.
തമിഴ്നാട്ടിലെ വെട്ടവളം നിവാസികളായ എഴിലരസന്റെയും വസന്തകുമാരിയുടെയും കല്യാണക്കത്താണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. തിരുവണ്ണാമലൈ ജില്ലക്കാരനായ ഏഴിലരശൻ ഫാർമസിസ്റ്റായും വില്ലുപുരം സ്വദേശിനിയായ വസന്തകുമാരി നഴ്‌സായുമാണ് ജോലി ചെയ്യുന്നത്. സെപ്തംബർ അഞ്ചിനാണ് ഇരുവരുടെയും കല്യാണം.
https://www.facebook.com/Malayalivartha
























