നിങ്ങൾക്ക് എന്താണ് ഇത്ര വിഷമമെന്ന് നടിയുടെ ആവശ്യത്തെ എതിർത്ത നടനോട് ഹൈക്കോടതി

നടന്‍ ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണം എന്ന അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിനിടെ ദിലീപിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിങ്ങൾക്ക് എന്താണ് വിഷമമെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിക്കുകയായിരുന്നു. രഹസ്യ നടപടികൾ വേണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ച കോടതി വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും രഹസ്യവാദം കേൾക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.
സെഷന്‍ കോടതിയിലെ വിചാരണ റദ്ദ് ചെയ്ത് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അതീജിവിത നല്‍കിയിരിക്കുന്ന ഹർജി ജസ്റ്റിസ് സിയാദ് റഹ്മാനാണ് പരിഗണിക്കുന്നത്. നേരത്തെ ഹർജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൌസർ എടപ്പഗത്ത് പിന്മാറിയിരുന്നു. നടിയുടെ ആവശ്യം പരിഗണിച്ച് സ്വമേധയാ ആയിരുന്നു ജഡ്ജിയുടെ പിന്മാറ്റം.
വിചാരണ പ്രത്യേക സി ബി ഐ കോടതിയില്‍ നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വിസ്താരം കേള്‍ക്കുന്നത് ഒരു വനിത ജഡ്ജിയായിരിക്കണമെന്ന അതിജീവിതയുടെ ആവശ്യം കണക്കിലെടുത്തായിരുന്നു ഈ മാറ്റം. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയായിരുന്നു സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. ഈ വനിത ജഡ്ജിക്ക് പ്രമോഷന്‍ കിട്ടിയതോടെ ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. എന്നാല്‍ ഇത് നിയമപരമല്ലെന്നാണ് അതിജീവിതയുടെ വാദം.
വിചാരണ കോടതി ജഡ്ജിക്കെതിരേയും അതിജീവിത വലിയ തരത്തിലുള്ള ആരോപണങ്ങള്‍ ഹർജിയില്‍ ഉന്നയിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയിട്ടുണ്ട്. ഇതില്‍ വിചാരണ കോടതി തുടര്‍ നടപടി സ്വീകരിച്ചില്ല എന്നായിരുന്നു ഈ കേസിലെ ക്രൈം ബ്രാഞ്ച് ഹര്‍ജി.
ജഡ്ജിക്കെതിരെയും ഹര്‍ജിയില്‍ ആരോപണമുന്നയിച്ചത്. സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക് നീതി ലഭിക്കില്ലെന്നായിരുന്നു നടിയുടെ വാദം. ജഡ്ജിയുടെ ഭർത്താവും കേസിലെ പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും നടി ആരോപിക്കുന്നു. ഇത് സംബന്ധിക്കുന്ന ചില വോയിസ് ക്ലിപ്പുകളും തെളിവായി ഹർജിയോടൊപ്പം അതിജീവിത കോടതിയില്‍ ഹാജരാക്കിയിരുന്നു.
നേരത്തെ കേസ് പുതിയ ജഡ്ജി കേള്‍ക്കണമെന്നും വനിത ജഡ്ജി തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. വിചാരണ കോടതി അന്വേഷണം തടസ്സപ്പെടുത്തിയെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണ കോടതിയുടെ ഭാഗത്തു നിന്നുണ്ട് എന്നും കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങള്‍ അതിജീവിത ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
വിചാരണ പ്രത്യേക സി ബി ഐ കോടതിയില്‍ നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha



























