തൃശ്ശൂർ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനിൽ അമേരിക്കൻ ബുള്ളി വിഭാഗത്തിൽപ്പെട്ട നായയുമായി പ്രവാസി മധ്യവയസ്‌ക്കന്റെ സിനിമാസ്റ്റൈൽ പരാക്രമം:- സ്റ്റേഷന്റെ ഗേറ്റിൽ വാഹനമിടിച്ച വിൻസന്റ് പോലീസുകാരനെ ചവിട്ടി വീഴ്ത്തി: മർദ്ദിക്കാൻ ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തിയത് ബലം പ്രയോഗിച്ച്

സ്റ്റേഷനിൽ നായയുമായി എത്തി പരാക്രമം കാണിച്ച് അറസ്റ്റിലായി മധ്യവയസ്‌ക്കൻ. തൃശ്ശൂരിലെ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനിലാണ് കൂനംമൂച്ചി സ്വദേശി വിൻസന്റ് നായയുമായി എത്തി പരാക്രമം സൃഷ്ട്ടിച്ചത്. സ്റ്റേഷനിൽ നായയുമായി എത്തിയ വിൻസെന്റ് ചോദ്യം ചെയ്ത പൊലീസുകാരനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. വാഹനാപകട കേസിൽ വിളിച്ച് വരുത്തിയപ്പോഴായിരുന്നു പരാക്രമം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 'അമേരിക്കൻ ബുള്ളി' എന്ന വിഭാഗത്തിൽപ്പെട്ട നായയുമായാണ് ഇയാൾ കാറിൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
പൊലീസ് സ്റ്റേഷന്റെ ഗേറ്റിൽ ആദ്യം വാഹനമിടിപ്പിച്ച പ്രതി ഇത് ചോദ്യം ചെയ്ത പൊലീസുകാരനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. പൊലീസുകാരെ മർദ്ദിക്കാൻ ശ്രമിച്ച പ്രതിയെ ബലംപ്രയോഗിച്ചാണ് കീഴ‍്‍പ്പെടുത്തിയത്. ഇയാൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വാഹമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് വിൻസെന്റിന്റെതിരെ കണ്ടാണിശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.
ഈ പരാതിയിൽ ചോദ്യം ചെയ്യാനായാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇന്നോവ കാറിൽ എത്തി. എന്തിനാണ് തന്നെ വിളിച്ചു വരുത്തിയതെന്ന് ചോദിച്ച് വിൻസെന്റ് പൊലീസ് സ്റ്റേഷനിൽ അക്രമം അഴിച്ചു വിടുകയയാരുന്നു. ഇയാൾ മദ്യപിച്ചാണോ സ്റ്റേഷനിൽ എത്തിയതെന്ന് സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പൊലീസ് അറിയിച്ചു.
തുടർന്ന് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കും. വിൻസെന്റ് പ്രവാസിയാണെന്ന് പൊലീസ് അറിയിച്ചു. കൃത്യ നിർവഹണം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് വിൻസെന്റിനെതിരെ ചുമത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha



























