Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പുതിയ ഇഡി ഉദ്യോ​ഗസ്ഥൻ പിണറായിയുടെ പരിപ്പിളക്കും? മകളേയും കുടയും; മിന്നൽ നീക്കം! സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്‌ഥന്‍

22 AUGUST 2022 10:55 PM IST
മലയാളി വാര്‍ത്ത

നയതന്ത്ര ബാ​​ഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം നിർണായക ഘട്ടത്തിലെത്തിനിൽക്കെ അന്വേഷണത്തലവനെ മാറ്റിയത് കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്ത ഒരു വിഷമായിരുന്നു. ഇ.ഡി.ക്കു തന്നെ അത് വലിയ തിരിച്ചടിയായേക്കും എന്ന രീതിയിലുള്ള നിരീക്ഷണങ്ങളും പലരും പങ്ക്വച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് സൂചന. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ചുമതലയേല്‍ക്കുന്നത്.

പുതിയ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഈയാഴ്‌ച ചുമതലയേല്‍ക്കും. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്‌ഥനായ ഡെപ്യൂട്ടി ഡയറക്‌ടര്‍ പി. രാധാകൃഷ്‌ണനെ ഇഡി. ചെന്നൈയിലേക്കു സ്‌ഥലം മാറ്റിയിരുന്നു. സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു അപ്രതീക്ഷിതമായി മാറ്റമുണ്ടായത്‌. പുതിയ അന്വേഷണ ഉദ്യോഗസ്‌ഥനെ നിയമിക്കാതെയായിരുന്നു നടപടി.

ഈയാഴ്ച രാധാകൃഷ്ണന്‍ ചെന്നൈയില്‍ ചുമതലയേല്‍ക്കുന്വോള്‍ കൊച്ചിയിലും പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റെടുത്തേക്കും. ഉത്തരേന്ത്യക്കാരനായ ജോയിന്റ്‌ ഡയറക്‌ടര്‍ക്കാവും ചുമതല നല്‍കുക എന്നാണു സൂചന. ഇതോടെ അന്വേഷണം പൂര്‍ണ്ണമായും കേന്ദ്ര ഡയറക്‌ടറേറ്റിന്റെ നിയന്ത്രണത്തിലാവും.

അന്വേഷണം ഉത്തരേന്ത്യക്കാരന്റെ കീഴില്‍ വരുമ്പോള്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരം മുഖ്യമന്ത്രി, മകള്‍, മന്ത്രിമാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കും. മാത്രമല്ല അന്വേഷണം പൂര്‍ണമായും കേന്ദ്രഡയറക്ടറേറ്റിന്റെ കീഴിലാവുകയും ചെയ്യും.

ഇതിനു മുന്നോടിയായാണു അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. മലയാളിയായ അന്വേഷണ ഉദ്യോഗസ്‌ഥരാകുമ്പോള്‍ ഉന്നതരെ ചോദ്യംചെയ്യാന്‍ താല്‍പര്യക്കുറവുണ്ടാകുമെന്നാണു ഇ.ഡി. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പി. രാധാകൃഷ്‌ണനു കഴിഞ്ഞ വര്‍ഷം ആഗസ്‌റ്റില്‍ ചെന്നൈയിലേയ്‌ക്കു പ്രമോഷന്‍ ട്രാന്‍സ്‌ഫര്‍ വന്നതാണെങ്കിലും സ്വര്‍ണ്ണക്കടത്തു കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍, സ്‌ഥലം മാറ്റം താല്‍ക്കാലികയായി നീട്ടുകയായിരുന്നു.

മുഖ്യമന്ത്രിയ്‌ക്കെതിരേ പിന്നീടാണു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വരുന്നത്‌. അന്വേഷണം നിര്‍ണ്ണയക ഘട്ടത്തില്‍ എത്തി നില്‍ക്കെ ഉദ്യോഗസ്ഥനോട്‌ ഉടന്‍ സ്‌ഥാനമൊഴിയാന്‍ നിര്‍ദ്ദേശിച്ചതിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ള എതിര്‍പ്പും കാരണമായെന്നണു സൂചന. ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നയതന്ത്ര സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നരീതിയിലുള്ള പരാതികൾ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് ഏതാനും മാസങ്ങൾക്കുമുമ്പ് ലഭിച്ചിരുന്നു.

മുഖ്യമന്ത്രിയെവരെ ചോദ്യം ചെയ്യേണ്ട കേസായിട്ടും അനന്തമായി നീട്ടിക്കൊണ്ടു പോകുന്നു എന്നതായിരുന്നു പരാതിയുടെ ഉള്ളടക്കം. സ്വപ്‌നയുടെ രഹസ്യമൊഴി വന്നിട്ടും ജോയിന്റ്‌ ഡയറക്‌ടര്‍ കാര്യമായ നടപടികളിലേക്കു കടക്കുന്നില്ലെന്നു സ്വപ്‌നയുടെ അഭിഭാഷകര്‍ക്കടക്കം പരാതിയുണ്ടായിരുന്നു. മലയാളിയായ അന്വേഷണ ഉദ്യോഗസ്ഥന് ഉന്നതരെ ചോദ്യം ചെയ്യാന്‍ താത്പര്യക്കുറവുണ്ടാകുമെന്ന നിഗമനമാണ് രാധാകൃഷ്ണന്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് അറിയാന്‍ കഴിയുന്നത്.

അടുത്തിടെ പുതിയ രഹസ്യമൊഴിനൽകി പുറത്തെത്തിയ സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണാ വിജയനെയും കുറിച്ച് മാധ്യമങ്ങൾക്കുമുന്നിൽ തുറന്നടിച്ചിരുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കലായിരുന്നു ഇ.ഡി.യുടെ ഇനിയുള്ള നടപടികൾ. ഇതിനിടയിലാണ് അന്വേഷണത്തലവൻതന്നെ തെറിച്ചത്.

സ്വപ്‌ന തന്നെ ഇക്കാര്യം ഇ.ഡി. നേതൃത്വത്തെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല കേരളത്തില്‍ നിന്നു കേസ്‌ ബംഗ്‌ളുരുവിലേക്കു മാറ്റാനുള്ള നീക്കം പി. രാധാകൃഷ്‌ണന്‍ നടത്തിയതു കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍ പോലും അറിയാതെയാണ്‌. ഇതും പെട്ടെന്നുള്ള സ്‌ഥാന മാറ്റത്തിനു കാരണമായെന്ന തരത്തിലും സംസാരമുയര്‍ന്നു. നിലവിൽ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തില്‍ മുഖ്യമന്ത്രി, മകള്‍, മന്ത്രിമാര്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ ഇനി നിഷ്പ്രയാസം സാധക്കുമെന്നാണ് കരുതുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം കോടതിയുടെ ഭാ​ഗത്ത് നിന്നും സ്വപ്നയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. തനിക്കെതിരെ നൽകിയിരിക്കുന്ന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് തിരിച്ചടി ലഭിച്ചത്. ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് സിയാദ് റഹ്മാൻ സ്വപ്നയുടെ ഹർജി തള്ളിയത്. മുന്‍മന്ത്രി കെ. ടി. ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്.

സ്വര്‍ണക്കടത്തിലും ഡോളർ കടത്തിലും മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് ആരോപിച്ചതിന് പിന്നാലെയാണ് അവർക്കെതിരെ പൊലീസ് കേസ് എടുത്തത്. ഇത് പ്രതികാര നടപടിയാണെന്ന് ആരോപിച്ചാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

എന്നാല്‍ യാതൊരു തെളിവും ഇല്ലാതെയാണ് സ്വപ്ന ആരോപണം ഉന്നയിച്ചതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അന്വേഷണം തുടരുന്ന ഈ ഘട്ടത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി സർക്കാരിന്‍റെ ആവശ്യം പരിഗണിക്കുകയും സ്വപ്നയുടെ ഹർജി തള്ളുകയുമായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (24 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (57 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends