Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

​ഗവർണറെ വെട്ടാൻ പിണറായിയുടെ പ്ലാൻ... അധികാരം കവരുന്ന നിയമം പ്രാബല്യത്തിൽ? ഗവർണറുമായി കൊമ്പുകോർക്കും

22 AUGUST 2022 11:15 PM IST
മലയാളി വാര്‍ത്ത

ഗവർണറുമായുള്ള സ്വരച്ചേർച്ച തുടരുമ്പോഴും ഒട്ടും പിന്നോട്ടില്ലെന്ന ആഹ്വാനവുമായി തന്നെയാണ് സർക്കാർ നിലകൊള്ളുന്നത്. സർവകലാശാലകളിൽ ചാൻസിലറുടെ അധികാരം കവരുന്ന സർവകലാശാല ഭേദഗതി ബില്ലുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു. ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും.

വിവാദമായ ഈ ബിൽ 24ന് ബുധനാഴ്‌ച സഭയിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. 16ന് ചേർ‌ന്ന മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു. വിസിയെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്താനാണു തീരുമാനം.

ചാൻസലറുടെയും യുജിസിയുടെയും സർവകലാശാലയുടെയും പ്രതിനിധിക്കു പുറമേ സർക്കാരിന്റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കണ്‍വീനർ. ഭൂരിപക്ഷം അംഗങ്ങൾ ശുപാർശ ചെയ്യുന്ന പാനൽ മാത്രമേ ഗവർണറുടെ പരിഗണനയ്ക്കു വരൂ. ഇതിൽ ഒരാളെ വിസിയായി നിയമിക്കണം.

ബിൽ സഭയിൽ അവതരിപ്പിച്ചാലും ഗവർണർ അംഗീകാരം നൽകാൻ സാദ്ധ്യതയില്ല. സർക്കാരിന്റെ തീരുമാനം നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്നായിരുന്നു ഗവർണർ വിഷയത്തോട് പ്രതികരിച്ചത്. ഒപ്പിടാതെ തീരുമാനം നീട്ടാൻ ഗവർണർ ശ്രമിക്കും എന്ന് തന്നെയാണ് കരുതേണ്ടത്. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ബിൽ അയയ്ക്കാനും ഗവർണർക്ക് ഇതോടെ സാധിക്കും. അവിടെയും കാര്യങ്ങൾ നിയന്ത്രിക്കാൻ ​ഗവർണർക്കാകും എന്നതാണ് മറ്റൊരു വിഷയം.

ഇപ്പോൾ സേർച്ച് കമ്മിറ്റിക്ക് ഏകകണ്ഠമായോ അംഗങ്ങൾക്കു പ്രത്യേകമായോ പാനൽ സമർപിക്കാം. ഇതിലൊരാളെ ഗവർണർക്കു നിയമിക്കാം. ബിൽ നിയമമായാൽ ഈ അധികാരം ഇല്ലാതാകും. മൂന്നംഗ സേർച്ച് കമ്മിറ്റിയുമായി മുന്നോട്ടു പോയാൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും പ്രതിനിധികൾ വിസിമാരാകുമെന്നാണു മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചത്.

അതേസമയം, അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക സ്പീക്കർ അവതരിപ്പിച്ചപ്പോൾ, ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. പുനർവിജ്ഞാപനം ചെയ്യാത്തതുമൂലം റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കാനാണ് അടിയന്തരമായി സമ്മേളനം ചേരുന്നതെന്നാണു സ്പീക്കർ എം. ബി. രാജേഷ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.

സ്പീക്കർ നൽകിയ വാർത്തക്കുറിപ്പിലും ഈ ബില്ലിനെക്കുറിച്ച് പരാമർശം ഇല്ല. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ കൊണ്ടുവരാൻ 16നാണു മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാൽ ഈ ബില്ലും സർക്കാരിന് ഏറെ നിർണായകമായ ലോകായുക്ത ഭേദഗതി ബില്ലും ഒന്നിച്ചു പാസാക്കി ഗവർണർക്ക് അയച്ചാൽ രണ്ടിലും അദ്ദേഹം ഒപ്പുവയ്ക്കാത്ത സാഹചര്യം ഉണ്ടാകാം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ കേസിൽ ലോകായുക്ത വിധി പറയാനിരിക്കുകയാണ്. അതിനാൽ ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്ലിനു ഗവർണറുടെ അനുമതി വാങ്ങേണ്ടത് സർക്കാരിന്റെ അടിയന്തര ആവശ്യമാണ്.

നിയമനിർമാണത്തിനായി ഒക്ടോബർ, നവംബർ മാസങ്ങളിൽ സഭ ചേരാനായിരുന്നു നേരത്തേയുള്ള ധാരണ. എന്നാൽ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് സമ്മേളനം നേരത്തെ ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമാണ് ആദ്യ ദിനം ഉണ്ടായത്. 25, 26 തിയതികളിൽ നിയമസഭ ഉണ്ടാകില്ല.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മര്യാദയുടെ എല്ലാ പരിധിയിും ലംഘിച്ചുവെന്ന് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അഭിപ്രായപ്പെട്ടു. സർവകലാശാല വി.സിക്കെതിരായ പരാമർശം അതിരുവിട്ടതും അപലപനീയവുമാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ആളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും സിൻഡിക്കേറ്റ് വാർത്താക്കുറിപ്പിൽ വിമർശിച്ചു.

സർവകലാശല നിയമങ്ങൾ ഗവർണർ പൂർണമായി മനസിലാക്കിയില്ല. ഇതിന്റെ തുടർച്ചയാണ് വി.സിക്കെതിരായ വ്യക്തിപരമായ അധിക്ഷേപം,​ ഗവർണർ രാഷ്ട്രീയ മുൻവിധിയോടെ പെരുമാറരുതെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി. വിവാദങ്ങൾക്ക് ഊർജം കൂട്ടുന്ന രീതിയിലാണ് ഗവർണറുടെ പ്രതികരണങ്ങളെന്നും വിമർശനമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (26 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (59 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends