Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

സർക്കാരിന് വൻ തിരിച്ചടി നൽകി ഹൈക്കോടതി... അപ്രതീക്ഷിതമായ വിധി പ്രഖ്യാപനം... പ്രിയ വർ​ഗീസിനെ ​ഗെറ്റൗട്ടടിച്ചു!

22 AUGUST 2022 11:42 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പ്രിയ വർ​ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയ നൽകയ ഹർജിയിലാണ് ഇപ്പോൾ കോടതി ഇടക്കാല സ്റ്റേ നൽകിയിരിക്കുന്നത്. പ്രിയ വർഗീസിന് അഭിമുഖത്തില്‍ കൂടുതൽ മാർക്ക് ലഭിച്ചപ്പോഴാണ് ജോസഫ് സ്കറിയ പട്ടികയിൽ രണ്ടാമതായത്.

ഹർജിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, കേസിൽ യുജിസിയെ കക്ഷി ചേർക്കാനും ഉത്തരവിട്ടു. പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം കോടതി തടയുകയും ചെയ്തു. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

നടപടികൾ പാലിച്ചല്ല നിയമനം എന്ന പരാതിയിൽ ഗവർണർ, സർക്കാർ, കണ്ണൂർ വിസി, സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗവർണർക്കയച്ച നോട്ടീസ് സ്റ്റാന്റിങ് കൗൺസിൽ കൈപ്പറ്റി. പ്രിയ വർഗീസിന്റെ നിയമനം നേരത്തെ ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തിരുന്നു. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കം കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് വ്യക്തമാക്കിയാണ് നിയമനം ഗവർണർ സ്റ്റേ ചെയ്തത്.

അധ്യാപകന യോഗ്യതയില്ലാത്ത ആൾ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താൻ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വ്യക്തമാക്കിയായിരുന്നു ഗവർണറുടെ നടപടി. ചാൻസലർ എന്ന നിലയിലെ തൻ്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.

അസോസിയേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ വർഗീസ്. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർ‌ക്ക് 32, ജോസഫ് സ്കറിയയ്ക്ക് 30. തുടര്‍ന്ന് അഭിമുഖത്തിന് ശേഷം പ്രിയ ഒന്നാമതായി എത്തിയെന്നാണ് പുറത്തുവന്ന വിവാരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായതിനു പിന്നാലെ അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (22 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (55 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends